ശ്രീശാന്തിനൊട് കാണിക്കുന്നത്
അടപ്പില്ലാത്ത ടിന്നില്‍ ഇന്ത്യന്‍ ഞണ്ടുകളെ കയറ്റി അയച്ച ഒരു കഥ പറഞ്ഞു കേള്‍കാറുണ്ട്.എന്തു കൊണ്ട് ഈ ഞണ്ടുകള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നില്ലെന്ന് അത്ഭുതം കൂറിയ സായിപ്പിനോട് രാജീവ് ഗാന്ധി പറഞ്ഞ വാക്കുകളാണ കഥയുടെ മര്‍മ്മം. ഞണ്ടുകള്‍ക്ക് രക്ഷപ്പെടാന്‍ ശ്രമിക്കാത്തതോ കൊണ്ടല്ല, ഇവയെല്ലാം ഒരെണ്ണം കുറയാതെ ഉദ്ദിഷ്ട സ്ഥലത്ത് എത്തുന്നത് മറിച്ച് കയറിപ്പോകാന്‍ ശ്രമിക്കുന്ന ഞണ്ടിനെ പിന്നില്‍ നിന്ന് സഹ ഞണ്ടുമാര്‍ വലിച്ചു താഴെയിടുന്നതാണ യഥാര്‍ത്ഥ കാരണം.
ഇന്ത്യന്‍ ഉപരിവര്‍ഗത്തെ പരാമര്‍ശിച്ചു കൊണ്ടാണ ഈ കഥ സാധാരണ പറയാറ.ഇക്കഥയുടെ പ്രസക്തി ഒട്ടും നഷ്ടപ്പെട്ടില്ലെന്ന് തോന്നാന്‍ നിമിത്തമായത് കഴിഞ്ഞ ഒരു മാസമായി ക്രിക്കറ്റ് കളിക്കാരനായ ശ്രീശാന്തിനെ പരിഹസിച്ചു കൊണ്ട് മഴവെള്ളം പോലെ വരുന്ന മെയ്‌ലുകള്‍ കണ്ടതാണ. സഹകളിക്കാരന്റെ മുഖമടച്ച അടി കിട്ടി കലങ്ങിയ കണ്ണുമായി ഗ്രൗണ്ടില്‍ നില്‍കുന്ന ആ പയ്യന്റെ ദയനീയ മുഖമാണ എല്ലവരുടെയും പരിഹാസ ഹേതു.
ഈ ചെറുപ്പക്കാരന്‍ അരെയെങ്കിലും ഉപദ്രവിചതായി ആരും പറഞ്ഞു കേട്ടിട്ടില്ല.കളി മോശമാണെന്നും പറയാറില്ല,( എന്നാല്‍ പിന്നെ ക്രിക്കറ്റ് കണ്‍-ട്രോള്‍ ബൊഡ് കുന്നിക്കു പിടിച്ചു പുറത്തിട്ടു കൊള്ളും). പിന്നെ മലയാളിയായ ഈ ചെറുപ്പക്കാരനെ എല്ലാവരും വളഞ്ഞു പിടിച്ചു അക്രമിക്കുന്നത് എന്തിനാണ്‍? .കഴിഞ്ഞ കുറേ കാലങ്ങളായി മലയാളികളുടെ മെയില്‍ ബോക്സുകളിലെ വിശിഷ്ട വിഭവമായി ശ്രീശാന്ത് പരിഹാസങ്ങ്ല് നിറഞ്ഞെതെങ്ങിനെ ?കളിയില്‍ പല മേഖലയിലും കേമത്തം പ്രകടിപ്പിച്ചപ്പോഴും, സ്ഖലിതങ്ങള്‍ തേടി നമ്മുടെ കണ്ണുകള്‍ അവന്റെ പിറകെ നടന്നിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വേണ്ടിയിരുന്നത്, കളി നന്നായതില്‍ അഭിനന്ദിക്കുകയോ ഇഷ്ടമില്ലെങ്കില്‍ മിണ്ടാതിരിക്കുകയോ ആയിരുന്നു.
ഇങ്ങനെയൊന്നുമല്ലാതെ ഏറ്റവും മോശമായ രൂപത്തില്‍ പ്രതികരിക്കാന് നമ്മെ പ്രേരിപ്പിച്ചത് ഒരു പക്ഷെ ആ ചെറുപ്പക്കാരന്റെ സഹചമായ പ്രകടനാത്മകതയും, മാതാപിതാക്കളുടെ വാഗ്വിലാസങ്ങളുമായിരിക്കണം. അയാളുടെ പ്രക്രുതത്തിലെ തകരാറുകള്‍ നമുക്കറിയാം, അതിലധികം മാതാപിതാക്കളുടെ വിവിധ സന്ദര്‍ഭങ്ങളിലെ ജാഡയും നമ്മളറിഞ്ഞതാണ്. ഇതിന്റെ പേരിലാണോ കഴിവുണ്ടായിരിക്കെ ഇയാളെ നമ്മള്‍ ക്രൂരമായി അപഹസിക്കുന്നത്. എങ്കില്‍ പിന്നെ കേരളത്തിലെ ഒട്ടു മിക്ക നടീ-നടന്മാരും, അവരുടെ രക്ഷിതാക്കളും കാട്ടി ക്കൂട്ടുന്നതിനെ മെയില്‍ ബൊക്സുകളില്‍ നിത്യ വിഭവമാക്കേണ്ടി വരും.എന്തിലധികം പറയണം, മകന്‍ ഒരു ഡോക്ടറോ എഞ്ചിനിയറോ ആയാല്‍ തന്നെ നടപ്പിലും ഇരിപ്പിലും ദ്രുത മാറ്റങ്ങള്‍ കാണപ്പെടുന്ന രക്ഷിതാക്കളിലെ നമ്മുടെ കൂടെ ? ഇവരുടെ ഒക്കെ വാക്കുകളില്‍ മക്കള്‍ ഈ ഗണത്തില്‍ അഗ്രജന്‍ ആണെന്നും, മറ്റാരും നേടിയെടുക്കാത്തതാണെന്നും അല്ലെ അനുഭവപ്പെടാറ്.
സംസാരിക്കുംബോള്‍ മകന് കയ്യെത്തിപ്പിടിച്ച ഗിരി ശൃഖങ്ങളും അവിടെ അവന്‍ മാത്രം നെരിടേണ്ടി വന്ന പ്രയാസങ്ങളുമെല്ലാം കുത്തിയൊലൊച്ചു വരാറില്ലെ. ചക്കിക്കൊത്ത ചങ്കരന്‍ കണക്കെ മകനിലും കാണാറില്ലെ ഈ പറയപ്പെടുന്ന ശ്രീശാന്ത് പ്രതിഭാസങ്ങള്‍. നിമിഷം കൊണ്ട് പൊതു ധാരയില്‍ ക്രീമീലെയറാവാനല്ലെ പുന്നാര മകനും ശ്രമിക്കറ്.അതായത് ഈ ശ്രീശാന്തും അച്ചനമ്മമാരുമെല്ലാം നമ്മുടെ തന്നെ കൂടെയുള്ള സഹനടന്മാരാണ്. കണ്ണാടി നോകാതെ ജീവിക്കുന്ന നമുക്ക് ക്രിക്കറ്റ് ഉപജീവനമാക്കി ജീവിക്കുന്ന ആ പയ്യനെ വെറുതെ വിട്ടു കൂടെ.
പക്ഷെ നമുക്കതാവില്ല. നാളെ ശ്രീശാന്തിനെ ആരെങ്കിലും നാഭിക്ക് ചവിട്ടി താഴെയിട്ടാലും നമ്മള്‍ ചിരിക്കും.നുറു കണക്കിനു കോമാളി മെയിലുകള്‍ രൂപപ്പെടും.നമുക്ക് ഇങ്ങനെ അര്‍മാദിക്കാന്‍ അരെങ്കിലും ഇരകളായി വെണം എന്നതാണ വസ്തുത. നമ്മിലെ തിന്മകള്‍ ആളു കാണാതിരിക്കാന്‍ കണവ മത്സ്യം കുളം കലക്കി മറ പിടിക്കുന്ന പോലെയുളള ഒരു ഏര്പ്പാടണിത്. മറ്റുള്ളവരുടെ കാഴ്ച നമ്മിലേക്ക് എത്താതിരിക്കാന്‍ നമുക്ക് വേറെ മാര്‍ഗങ്ങളില്ല. ഇതിനെ നാടന്‍ ഭാഷയില്‍ തോക്കില്‍ കയറി വെടി വെക്കുക എന്നു പറയും.
വാല്‍ കഷ്ണം:
20-20 ക്രിക്കറ്റൊടു കൂടി, ഈ കളി ഒരു സര്‍കാര്‍ തൊഴില്‍ എന്ന അവസ്ഥയില്‍ നിന്ന് കൊര്‍പൊരേറ്റ് ജോലി ആയി മാറി.അപ്പോ മദ്യ മുതലാളി ചിലപ്പോ ദ്രാവിടിനെ തെറി വിലിചെന്നു വരും.