Sunday, November 16, 2008

തുര്‍ക്കിയിലെ ഗൂഢസംഘം

മാധ്യമം പത്രത്തിലെ മുഖപ്രസംഗം കോപി എടുത്തു വെച്ചതാണ് ഇന്നത്തെ പോസ്റ്റ്. തുര്‍ക്കിയില്‍ വര്‍ഷങ്ങളായി രാഷ്ട്രീയ രംഗത്ത് ഗൂഡമായി ഇടപ്പെട്ട് കൊണ്ടിരുന്ന ഒരു സംഘത്തെ കുറിച്ച അറിവുകളാണതില്. എനിക്ക് വളരെ ആകര്‍ഷണീയമായി തോന്നിയത് കൊണ്ട്ട് മാറ്റര് അപ്പാടെ കോപ്പി ചെയ്യുകയായിരുന്നു. എന്റെ കമന്റ് താഴെ വരുന്നുന്റ്റ്

---------------------------- തുര്‍ക്കിയിലെ ഗൂഢസംഘം -----------------------------
തുര്ക്കി ഒരു ജനാധിപത്യ രാഷ്ട്രമാണ്. ജനങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് അവിടത്തെ ഭരണകൂടം. വിവിധരാഷ്ട്രീയ ധാരകള്‍ കൂട്ടായും അല്ലാതെയും പല ഘട്ടങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട ചരിത്രം രാജ്യത്തിനുണ്ട്. ഇടതുപക്ഷ സെക്കുലറിസ്റ്റായ ബുലന്ദ് അജാവീദ്, വനിതയായ താന്‍ സുസില്ലര്‍ മുതല്‍ ഇപ്പോള്‍ ഏറ്റവുമൊടുവിലായിഇസ്ലാമിക ചായ്വ് പുലര്‍ത്തുന്ന .കെ. പാര്‍ട്ടിയുടെ നേതാവ് റജബ് ഉര്‍ദുഗാന്‍വരെ ഇങ്ങനെതെരഞ്ഞെടുക്കപ്പെട്ടവരാണ്. എന്നാല്‍, എല്ലാറ്റിന്റെയും അവസാന വാക്ക് ജനമല്ല സൈന്യമാണ് എന്നതാണ്തുര്‍ക്കി ജനാധിപത്യത്തിന്റെ ഒരു വിരോധാഭാസം.

ജസ്റ്റിസ് പാര്‍ട്ടിയിലൂടെ പ്രധാനമന്ത്രിപദത്തിലെത്തിയ അദ്നാന്‍ മെന്തരീസിന് വധശിക്ഷ നല്‍കിക്കൊണ്ടാണ്തുര്‍ക്കി ഭരണകൂടത്തില്‍ സൈന്യം ഇടപെടലിന് തുടക്കംകുറിക്കുന്നത്. പിന്നീട് അത്രത്തോളം പോയില്ലെങ്കിലുംതെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ സൈന്യം പിരിച്ചുവിട്ട നടപടികള്‍ നിരവധിയാണ്. ജനേച്ഛയുടെ വര്‍ധിതവീര്യവും തുറന്ന ഏറ്റുമുട്ടലുകള്‍ കഴിയുന്നത്ര ഒഴിവാക്കിക്കൊണ്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അടവുതന്ത്രങ്ങളുംയൂറോപ്യന്‍ രാഷ്ട്രങ്ങളുടെ പ്രതികൂല നിലപാടുകളും കാരണം പട്ടാളക്കളിയുടെ ശൌര്യപ്രകടനം താരതമ്യേനകുറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇതിന് ആക്കംകൂട്ടുന്ന വളരെ ശ്രദ്ധേയമായൊരു സംഭവം തുര്‍ക്കിയില്‍ ഈയിടെഅരങ്ങേറുകയുണ്ടായി.

കഴിഞ്ഞ നൂറ്റാണ്ടിന്റെ പാതിമുതല്‍ തുര്‍ക്കി രാഷ്ട്രീയത്തില്‍ തിരശãീലക്കു പിന്നില്‍നിന്ന് ചരട്വലിച്ചുകൊണ്ടിരുന്ന ഒരു ഗൂഢസംഘം പിടിയിലായതാണ് സംഭവം. 'അര്‍ഗന്‍കോന്‍' എന്ന പേരിലറിയപ്പെടുന്ന സംഘമായിരുന്നു സൈനിക അട്ടിമറികളുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും വിധ്വംസകപ്രവര്‍ത്തനങ്ങളുടെയും പിന്നിലെ ശക്തികേന്ദ്രമെന്ന് വ്യക്തമായിരിക്കയാണ്. കഴിഞ്ഞ ഒക്ടോബര്‍അന്ത്യവാരത്തില്‍ പിടിയിലായ 119 പേര്‍ വിചാരണ നേരിടുകയാണ്. ഇവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍
2500 ഓളം പേജ് വരും. 'അത്താതുര്‍ക്ക്' ^ചിന്തകളുടെ സംരക്ഷണം' എന്ന ബാനറിനു കീഴില്‍ സംഘടിച്ച മാഫിയയുടെ തലപ്പത്ത് അടുത്തൂണ്‍ പറ്റിയ മൂന്ന് ജനറല്‍മാരും ചില വ്യവസായികളും പ്രമുഖനായൊരുപത്രപ്രവര്‍ത്തകനുമൊക്കെ ഉള്‍പ്പെടുന്നു.

തുര്‍ക്കിയിലെ വിശുദ്ധ പശുക്കളാണ് സൈനിക തലപ്പത്തുള്ളവര്‍. അവരെ തൊട്ടുകളിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുംധൈര്യം കാണിക്കാറില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ ഇരുപതുകള്‍ മുതല്‍ക്കേ തുടരുന്ന അവസ്ഥയാണിത്. കീഴ്വഴക്കത്തിന് വിരുദ്ധമായി മുന്‍ ജനറല്‍മാരെയും സൈന്യത്തിലും പോലിസിലും ഉന്നത തസ്തികകളിലുള്ളവരെയുംഅറസ്റ്റുചെയ്യാന്‍ സൈന്യം അനുമതി നല്‍കുന്നത് ഇതാദ്യമാണ്. തുര്‍ക്കിയുടെ ചിരകാല സ്വപ്നമാണ് യൂറോപ്യന്‍യൂനിയന്‍ അംഗത്വം. രാഷ്ട്രീയ ജീവിതത്തില്‍ സൈന്യത്തിന്റെ റോള്‍ കുറക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍നിബന്ധനവെച്ചതാണ് സൈന്യത്തിന്റെ റോള്‍ ഭരണരംഗത്ത് ചുരുങ്ങിവരാനുണ്ടായ ഒരു കാരണം. ദേശീയസുരക്ഷാ സമിതിയില്‍ സിവില്‍ ഭരണാധികാരികള്‍ക്ക് മുന്‍കൈ ലഭിക്കുന്നത് അങ്ങനെയാണ്. ഇപ്പോള്‍സൈനിക മേധാവികളും പത്രങ്ങളുടെ വിമര്‍ശനത്തിന് പാത്രമാകുന്നുണ്ട്. രാജ്യത്തിന്റെ തെക്കു കിഴക്ക് ഭാഗത്ത്സൈനിക നീക്കങ്ങളുണ്ടായപ്പോള്‍ ചീഫ് ഓഫ് സ്റ്റാഫിനെതിരെ പ്രമുഖ പത്രാധിപരായ അഹ്മദ് അല്‍താഫ്അതിരൂക്ഷമായാണ് പ്രതികരിച്ചത്. അതിര്‍ത്തിയില്‍ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി താവളങ്ങളെ സൈന്യംആക്രമിക്കുമ്പോള്‍ കരസേനാ മേധാവി ഗോള്‍ഫ് കളിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടാന്‍ അല്‍താഫ്ധൈര്യംകാണിച്ചു. ഒരു എഴുത്തുകാരനും മുമ്പ് സൈനിക നക്ഷത്രങ്ങളുടെ നേരെ ഇമ്മട്ടില്‍ ചൂണ്ടുവിരലുയര്‍ത്താന്‍ധൈര്യം കാണിക്കുമായിരുന്നില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പേ 'അര്‍ഗന്‍കോന്‍' മാഫിയ തുര്‍ക്കി രാഷ്ട്രീയത്തില്‍ സംസാരവിഷയമാവാന്‍ തുടങ്ങിയിരുന്നു. മാധ്യമരംഗത്തുള്ള ചിലര്‍ക്കെങ്കിലും അന്നേ സംഘത്തെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കിലും സൈന്യത്തോടുള്ളഭയം കാരണം ആരും തുറന്നെഴുതാന്‍ മുന്നോട്ടുവന്നിരുന്നില്ല. അമ്പതുകള്‍ മുതല്‍ക്കേ പല ബാനറുകളില്‍ ഇവര്‍പ്രവര്‍ത്തിച്ചുപോന്നിരുന്നുവെന്നാണ് പറയപ്പെടുന്നത്. ശീതയുദ്ധ കാലത്ത് യൂറോപ്യന്‍ രഹസ്യാന്വേഷകവിഭാഗങ്ങളുമായി സഹകരിച്ച് കമ്യൂണിസ്റ്റുകളെ ഉന്മൂലനംചെയ്യലായിരുന്നു പ്രധാന കാര്യപരിപാടി. ശീതയുദ്ധാനന്തരം തുര്‍ക്കി രാഷ്ട്രീയത്തില്‍ ഇസ്ലാമിക ധാരകള്‍ ശക്തിപ്പെട്ടപ്പോള്‍ വിധ്വംസക വേലകളുടെ മുഖംഅതിന്റെ നേരെയായി.

'റിപ്പബ്ലിക്' പത്രത്തിന്റെ അങ്കണത്തില്‍ കഴിഞ്ഞവര്‍ഷം രണ്ടു ബോംബുകള്‍വെച്ചത് 'അര്‍ഗന്‍കോന്‍' ഗൂഢസംഘമായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. 'രാഷ്ട്രീയ ഇസ്ലാമി'നോട് വൈരം പുലര്‍ത്തുന്നപത്രമായതിനാല്‍ അന്വേഷണം വഴിതെറ്റിക്കാമെന്ന ഗൂഢോദ്ദേശ്യമായിരുന്നു ഇതിന്റെ പിന്നില്‍. ഇസ്തംബൂളിലെഒരു ഫ്ലാറ്റില്‍നിന്ന് ആയുധങ്ങളുടെ വന്‍ ശേഖരം പിടികൂടിയ കൂട്ടത്തില്‍ ലഭിച്ച രേഖകളാണ് സൈന്യവുമായുള്ളസംഘത്തിന്റെ ബന്ധങ്ങള്‍ അനാവരണംചെയ്തത്. 1996ല്‍ ഇസ്തംബൂള്‍ നഗരത്തിന്റെ മുന്‍ സുരക്ഷാ തലവനും മുന്‍തുര്‍ക്കി സൌന്ദര്യറാണിയും അവരുടെ കാമുകനും കൊല്ലപ്പെട്ട കാറപകടത്തിനു പിന്നിലും അര്‍ഗന്‍കോന്‍സംഘത്തിന്റെ കരങ്ങളാണ് പ്രവര്‍ത്തിച്ചതെന്നാണ് കണ്ടെടുക്കപ്പെട്ട രേഖകളുടെ സൂചന.

കേസ് തുമ്പില്ലാതാക്കുന്നതില്‍ അന്നത്തെ ആഭ്യന്തര മന്ത്രിയടക്കമുള്ളവരെ സ്വാധീനിക്കാന്‍ മാഫിയക്ക്സാധിച്ചത് സൈന്യത്തിന്റെ പിന്‍ബലം മൂലമാണെന്നാണ് ആരോപണം.
സൈന്യത്തില്‍ വിധ്വംസക ശക്തികള്‍ നുഴഞ്ഞുകയറിയാല്‍ രാഷ്ട്രത്തിന്റെ അടിത്തറയാണ് തകരുക. ജനങ്ങളുംസര്‍ക്കാറും ജാഗ്രത പാലിക്കുക മാത്രമേ അതിന് പോംവഴിയുള്ളൂ. നമ്മുടെ രാജ്യവും സമാന സംഭവങ്ങള്‍ക്കാണ്ഇപ്പോള്‍ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. നിഷ്കൃഷ്ടമായ അന്വേഷണത്തിലൂടെ മുളയിലെ അത്‌ നുള്ളിക്കളഞ്ഞില്ലെങ്കില്‍ രാഷ്ട്രത്തിന്റെ ദൃഢഗാത്രം ശിഥിലമായിപ്പോകും.


കടപാട് : മാധ്യമം ന്യൂസ് പേപ്പര്‍

2 comments:

Joker said...

യൂറോപ്യന്‍ യൂണിയനില്‍ കയറിപറ്റുക എന്ന സ്വപ്നം തുര്‍ക്കിയെ സംബന്ധിച്ചേടത്തോളം കാലമേറെയായുള്ളതാണ്. ഇസ്ലാമിക ഖിലാഫത്ത അവസാനം നിലനിന്ന നാട് എന്ന വിശേഷണം സത്യത്തില്‍ തുര്‍ക്കിയെ സംബന്ധിച്ചേടത്തോളം യൂറോപ്യന്‍ മുഹബ്ബത്തിനുള്ള തിര്‍ച്ചടിയാണ്. പലപ്പോഴും മാലോകര്‍ പാടിപുകഴ്ത്തുന്ന മതേതരത്വം തുര്‍ക്കിയെ സംബന്ധിച്ചേടത്തോളം അത് ആന്റി ഇസ്ലാം കൂടിയാണ്. അതുകൊണ്ടാണ് പര്‍ദ്ദ ധരിക്കാനും മറ്റുമൊക്കെയുള്ള സ്വാതന്ത്യം പോലും അവിടെ നിഷേധിക്കപ്പെടുന്നത്.

എന്നാല്‍ ചില മാഫിയകള്‍ ജനായത്ത ഭരണത്തെ ഹൈജാക്ക് ചെയ്യുന്നത് തുര്‍ക്കിയില്‍ മാത്രമായി ഒതുങ്ങുന്നില്ല.

പാകിസ്ഥാനിലും നമ്മുടെ ഇന്ത്യയിലും അത് നടക്കുന്നുണ്ട്. ഗുജറാത്തില്‍ ക്രൂരതകള്‍ മനുഷ്യാവ ധ്വംസനങ്ങള്‍ക്കും നേത്യത്വം നല്‍കിയ നരേന്ദ്ര മോദി തന്നെ പിന്നീട് ഭരണം കയ്യാളുന്നത്. സംഘപരിവാര്‍ എന്ന ഹിന്ദു മാഫിയാ സംഘത്തിന്റെ ജനാധിപത്യ ഹൈജാക്കിംഗിലൂടെ സംഭവിക്കുന്നതാണ്. സൈന്യത്തിലടക്കം കാവി വല്‍ക്കരണം പൂര്‍ത്തിയാകുന്ന മുറക്ക് . ഇന്ത്യയെ തന്നെ ജനായത്ത രീതി അട്ടിമറിച്ച് ഒരു സംഘപരിവാര്‍ മാഫിയാ അട്ടിമറി ഇപ്പോല്‍ തന്നെ മാധ്യമ പ്രോപ്പഗണ്ടയിലൂടെ അവര്‍ ചെയ്തു കൊണ്ടീരിക്കുകയാണ്.

ലോകത്ത് സംഭവിക്കുന്ന വിവിധ രാഷ്ട്രീയ ചലനങ്ങള്‍ മറ്റ് ജനതകള്‍ക്ക് പാഠമാകേണ്ടതുണ്ട്. അവര്‍ക്ക് താക്കീതുകള്‍ ആവേണ്ടതുണ്ട്. ഇറാനില്‍ നജാദും, വെനിസ്വലയില്‍ ചാവേസും അമേരിക്കന്‍ യുദ്ധ കങ്കാണിമാര്‍ക്ക് എതിരെ നിലകൊള്ളുമ്പോള്‍ ആ‍ഗോളതലത്തില്‍ തന്നെ അത് സുമനസ്സുകള്‍ക്ക് അശ്വാസം നല്‍കുന്നുണ്ട്. ഇന്ത്യയിലെ കാവി കച്ചവട മുതലാളിത്ത കൂട്ടികൊടുപ്പുകാരുടെ കേന്ദ്രമായി ഇന്ത്യന്‍ പാര്‍ലമീന്റ് മാറാതിരിക്കുവാന്‍ ശക്തമായ തിരിച്ചറിവ് അനിവാര്യമായിരിക്കുന്നു.

ഇന്ത്യന്‍ സാഹചര്യവുമായി പോഒസ്റ്റിന് ബന്ധമുള്‍ലത് കൊണ്ടാണ് കംന്റ് ചെയ്തത്.

നന്ദി

നവരുചിയന്‍ said...

കൊള്ളാം , ഇതു ബ്ലൂ ലോകത്ത് പോസ്റ്റിയതിന് നന്ദി .... കുറ്റപത്രത്തിന്റെ പേജുകള്‍ പറഞ്ഞ ഇടത്തില്‍ അക്കങ്ങള്‍ ഒന്നും കൊടുത്തിടില്ല ..