വൈകുന്നേരത്തെ ചായക്ക് കൂട്ടമായി ഇറങ്ങിയതാണ് ഞങ്ങള്‍ എല്ലാവരും. മാനേജറടക്കം മുഴു ടീമും ഹാജറാണ്. ഈ അടുത്തായി കുറച്ച് അധികം ജോലി ഉള്ളത് കാരണം എനിക്ക് ഇത്തരം കൂട്ടങ്ങളില്‍ പങ്കെടുക്കാന്‍ പറ്റാറില്ല.
സംസാരത്തിനിടക്ക് ആരോ ഗാന്ദിജിയെക്കുറിച്ചു പറയുന്നു. മറ്റെന്തോ ആലോചിക്കുകയായിരുന്ന എന്നെ പെട്ടെന്ന് ഗാന്ധിജിയെന്ന ആ പദം സ്ഥലകാല ബോധത്തിലേക്ക് തിരിച്ചു വരാന്‍ പ്രേരിപ്പിച്ചു. സാധാരണ അത്തരം കാര്യങ്ങള്‍ ഒന്നും ഈ ചായകുടി സംസാരങ്ങളില്‍ വരാറില്ല. ഷാറൂക്ക് ഖാന്റെ ഏറ്റവും പുതിയ ഹെയര്‍ സ്റ്റൈല്‍, ഐശ്വര്യ റായിയും കെട്ടിയവനും തമ്മിലെ ഒന്‍പതു ചേര്‍ച്ചകള്‍ ഇതൊക്കെയാണ് എന്നും കേള്‍കാറുള്ളത്. ഇന്നിപ്പോ എങ്ങിനെയാണാവോ ഗാന്ധിജി ഈ ബുദ്ധി രാക്ഷസന്മാരുടെ കിടിലന്‍ ചര്‍ച്ചയിലെത്തിപ്പെട്ടത് ?
കല്‍കത്തക്കാരന്‍ അബുവാണ് ഗാന്ധിജിയെക്കുറിച്ച് പറഞ്ഞത്. ഈ അടുത്തിറങ്ങിയ ഒരു സിനിമയില്‍ ഒരാള്‍ക്ക് ഗാന്ധിജിയെ അറിയില്ലെത്രെ. അതിലിപ്പോ എന്തിത്ര അദ്ഭുതപ്പെടാനെന്ന് മനേജറായ മേഡം. അവര്‍ പറയുന്നു, പലര്‍ക്കും ഗാന്ധിജിയെ അറിയില്ല. ഉദാഹരണത്തിന് അവര്‍ തൊട്ടപ്പുറത്ത് മേശ വൃത്തിയാക്കുന്ന സ്ത്രീയെ ചൂണ്ടി പറഞ്ഞു അവരോട് ചോദിച്ചു നോക്കൂ, ആരാണ് ഗാന്ധിയെന്ന്. ആരും ചോദിക്കാന്‍ പോയില്ല, എതിര്‍ക്കാനും.
മാഡത്തിന് ആവേശമായി. ഗാന്ധിജിയെക്കുറിച്ച അറിവു ഒരു സവിശേഷമായ അറിവായി കരുതേണ്ടതില്ല. അതു അറിയാനും അറിയാതിരിക്കാനും സാധ്യതയുള്ള നമ്മുടെ പാഠപുസ്തകങ്ങളിലെ പഠിച്ചു മറക്കുന്ന ഒരു സാദാ അറിവു മാത്രം. മാഡം ഇത്രക്കു പറഞ്ഞില്ലെങ്കിലും സംസാരത്തിന്റെ പോക്ക് എനിക്ക് ക്ഷ പിടിച്ചു.
അങ്ങനെ സോഫ്റ്റ്വെയര് അല്ലാത്ത ഒരു പുതിയ അറിവു കൂടി എല്ലാവര്ക്കും കിട്ടി. ഗാന്ധിജിയെ അറിയാതെയും ഇന്ത്യയില്‍ ജീവിക്കാം.
ഇനി പറയൂ നിങ്ങളറിയുമൊ ഗാന്ധിജി ആരെന്ന് ?
14 comments:
നമ്മടെ രാഹുല്‍ ഗാന്ധിജി അല്ലേ.. എങ്കിനെ മറക്കാനാ... രാഹുല്‍ ഗാന്ധിജിയുടെ കുടുമ്പമല്ലേ ഇന്ത്യക്കും, പിന്നെ ബംഗ്ലാദേശിനും സ്വാതന്ത്ര്യം നേടി തന്നത്. രാഹുല്‍ ഗാന്ധിജിയുടെ വല്ല്യപ്പുപ്പന് മോഹന്‍ദാസ് ഗാന്ധിജിയല്ലേ നമ്മുടെ രാഷ്ട്രപിതാവ്.
അറിയില്ല...
(അടുത്തറിയില്ല കേട്ടോ... :))
സ്ലംഡോഗ് മില്ല്യണറാണു ആ മൂവി
kidilam
gandhiji nammude aa kinasserikaran aano?
അകത്തളങ്ങളില്‍ എഴുത്തിനോടുള്ള ഈഷ്ടവും സൂക്ഷിച്ചു വെച്ച് ....
(ഇഷ്ടവും)മലയാളം എഴുതുമ്പോള്‍ ശ്രദ്ധിക്കുക.
Changed !!!
Thank you for your correction.
ശാഹിര്‍ മോന്റെ ഗ്രാമം എനിക്കും ഇഷ്ടമാണ്.
കാരണം നദി പോലെയത്രെ
ഈ ഗ്രാമം.
നന്മയുടെ ഉറവയെ ഹൃദ്യമായി സ്വീകരിക്കും.
തിന്മയുടെ തുരുത്തിനെ രൗദ്രമായി തിരസ്കരിക്കും.
kollam
ഗാന്ധിയെ അറിയില്ലെന്നത് കള്ളം. 500 , 1000 രൂപ നോട്ടില്‍ വെളുത്ത സ്ഥലത്ത് ഗാാന്ധിജിയില്ലെങ്കില് കളി മാറും.
ഗാന്ധിയെ അറിയാത്തവര്‍ വേറെയും ഉണ്ട്....
പറ്റുമെങ്കില്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
www.paramarthan.blogspot.com
നമ്മുടെ വരുണ്‍ ഗാന്ധിജി ആണോ? .. മേനകാ കാന്ധിജിയുടെ പുന്നാര മോന് ?.. നല്ല ചുള്ളനാണ് ആള്. ഞാന്‍ അറിയും. ആളിപ്പോ ജയിലിലാ..മുന്‍പേതോ ഒരു ഗാന്ധിയും ജയിലിലില്‍ കിടന്നിട്ടുണ്ടെത്രെ...
'മദ്യ വിമുക്തമായ ഒരു കിണാശേരി'. അതാണ് ആ മഹാന് കണ്ട സ്വപ്നം. അതറിയാം...
ഗാന്ധി സിനിമയിൽ ഗാന്ധിയായിട്ട് അഭിനയിച്ച ആളെ എനിക്കറിയാം.. ബെൻ കിംഗ്സ്ലി.
പക്ഷെ അന്ന് സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിയായിട്ട് അഭിനയിച്ചത് ആരാ?
ഗാന്ധിക്കെന്തൊരു കാന്തി !!!
Post a Comment