Thursday, September 25, 2008

നെഹ്‌റു പറഞ്ഞത് ....

"ന്യൂനപക്ഷ തീവ്രവാദത്തെ അടിച്ചമര്‍്ത്താം, പക്ഷെ ഭൂരിപക്ഷ തീവ്രവാദം ഫാഷിസം ആയി വളരും". (ജവഹര്‍ലാല്‍ നെഹ്‌റു).
അത് വളര്ന്നു കഴിഞ്ഞു . ന്യൂനപക്ഷത്തെ (തീവ്രവാദം ഉണ്ടെങ്കിലും ഇല്ലെങ്കിലും) അടിച്ചമര്‍്ത്തല് നിര്ബാധം തുടരുന്നു. ജനാധിപത്ത്യത്തിന്റെ അടിസ്ഥാനം ഭൂരിപക്ഷത്തിന്റെ മൃഗീയ താല്‍പര്യങ്ങളെ ന്യൂനപക്ഷത്തിന്റെ മേല്‍ കെട്ടിവെക്കല് കൂടി ആണെന്ന് മുന്പ് ഒരു മഹാന്‍ പറഞ്ഞത് എത്ര മാത്രം ശരി ആണ് . ഇപ്പോള്‍ അത് ഭൂരിപക്ഷത്തിലെ ന്യൂനപക്ഷത്തിന്റെ താല്പര്യങ്ങള്‍ എന്ന് കൂട്ടി വായിക്കണം എന്ന് മാത്രം.
മനുഷ്യന്‍ ഉണ്ടാക്കിയ നിയമങ്ങള്ക്ക് സഹാജാവമായ മനുഷ്യ വിരുദ്ധത കൂടിയുണ്ടെന്ന് വ്യക്തം !!!

4 comments:

shahir chennamangallur said...

നമ്മുടെ നാട് പൊരുതി നേടിയ സ്വാതന്ത്ര്യം , വിദേശികള്‍ക്ക് നമ്മെ അടിച്ചമര്ത്താനുള്ള അവകാശം സ്വദേശികള്ക്ക് ലഭിക്കാന്‍ വേണ്ടിയായിരുന്നോ ? . പൌരന്മാര്‍ക്ക് ഭരണകൂടത്തെ മര്ദ്ദനോപകരണമായി കാണേണ്ടി വരുന്ന ദൌര്‍ഭാഗ്യകരമായ അവസ്ഥയിലേക്ക് നാട് എത്തി കഴിഞ്ഞു .

മലമൂട്ടില്‍ മത്തായി said...

ഇന്ത്യയില്‍ മൂര്‍ത്തമായ ഒരു ഭൂരിപക്ഷം ഇല്ല, എല്ലാവരും ഒരു ന്യുന്യപക്ഷത്തില്‍ അല്ലെങ്ങില്‍ വേറൊന്നില്‍ അംഗങ്ങള്‍ ആണ്. അതുകൊണ്ട് തന്നെ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും അടി കൂടുന്നു. പിന്നെ എല്ലാ മതങ്ങളിലും തീവ്രവാദികള്‍ ഉണ്ട്, ഉണ്ടെങ്ങിലും ഇല്ലെങ്ങിലും എന്ന് പറഞ്ഞു ആരെയും വെള്ള പൂശാന്‍ ശ്രമികരുത്.

കാഴ്‌ചക്കാരന്‍ said...

ഇതിന്റെയൊക്കെ പങ്കാളികളെ അണിനിരത്തികൊണ്ട്‌ സൂതാര്യമായ, കുറേക്കൂടി വിശാലായ ഒരു വേദിയില്‍ ഇതൊക്കെയൊന്നു ചര്‍ച്ച ചെയ്യേണ്ടിയിരുന്നു...

shahir chennamangallur said...

മത്തായി,
വെള്ള പൂശാന്‍ വേണ്ടി പ്രയോഗിച്ച ഒരു പ്രയോഗമല്ല അത്‌. കാടടച്ച്‌ വെടി വെച്ച്‌ നിരപരാധികളെ വരെ കൊലക്കു കൊടുക്കുന്ന വ്യവസ്ഥിതിയെ കുറിക്കാനാണ്‌ അതു പറഞ്ഞത്‌.