Tuesday, June 29, 2010

നേരറിയാന്‍ ചില സൂത്രങ്ങള്‍

നമ്മുടെ മീഡിയകളിലുള്ള വിശ്വാസം നമുക്ക് നഷ്ടപെട്ടുകൊണ്ടിരിക്കുന്നത് എന്നത് നേരാണ്. .വാര്‍ത്തകള്‍ നേരത്തെ അറിയിക്കാന്‍ ഇവിടെ ഒരുപാടു പേരുണ്ട്. നേരായി അറിയിക്കാന്‍ ആളുകള്‍ വളരെ കുറവാണ്‌ എന്നതാണ്‌ പരമാര്‍ഥം.
മീഡിയ വിളംമ്പുന്നത് നേരാണോ എന്നറിയാന്‍ ഞാന്‍ പ്രയോഗിക്കുന്ന സൂത്രങ്ങള്‍ താഴെ :
1- ഏതാണ്ടെല്ലാ മീഡിയക്കും വീക്ക് പോയിന്റ് ഉണ്ട് എന്ന് മനസ്സിലാക്കുക.
2- ഒരോ മീഡിയയുടേയും രാഷ്ട്രീയ സാമുദായിക വലിവുകള്‍ മനസ്സിലാക്കി, കുറിച്ചു വെക്കുക
3- ഓരോ മീഡിയയുടെയും SWOT ( സ്ട്രങ്ത്, വീക്ക്നെസ്സ്, അവസരം, ഭീഷണികള്‍) അനാലിസിസ് സ്വയം നടത്തുക .
4- ഇതപര്യന്തമായ ചരിത്രത്തില്‍ ഈ മീഡിയ നടത്തിയ ഇടപെടലുകളിലെ സത്യസന്ധത മനസ്സിലാക്കുക.
5- കളവു പറയുന്നവര്‍ രണ്ട് വിധമുണ്ട്, കളവെന്ന് കരുതി കളവ് പറയുന്നവരും, കളവെന്നറിയാതെ പ്രചരണ പര്‍‌വ്വത്തില്‍ പെട്ടു പോകുന്നവരും. ഈ രണ്ട് വിഭാഗത്തിലുള്ള മീഡിയകളെയും തരം തിരിച്ചറിയുക
6- വാണിജ്യ താല്പര്യം എത്ര മാത്രം ഉണ്ടെന്ന് മനസ്സിലാക്കുക.
7 - ചെറുതെങ്കിലും ഒട്ടനവധി ആള്‍ട്ടര്‍നേറ്റീവ് മാധ്യമങ്ങള്‍ ലഭ്യമാണെന്ന് മനസ്സിലാക്കുക. അവ കൂടി പരിശോധിച്ച് കാര്യങ്ങള്‍ ഉറപ്പു വരുത്തുക.
8- ഇനി മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം മനസ്സില്‍ ഒരുക്കുകൂട്ടി, ശേഷം ഒരോ നേരിനേയും നേരു തന്നെയെന്ന് നിജപ്പെടുത്തുക.

8 comments:

മൻസൂർ അബ്ദു ചെറുവാടി said...

പക്ഷെ ഇതൊക്കെ നോക്കിയും അളന്നും വാര്‍ത്തകളെ വിശകലനം ചെയ്യുന്നത് എളുപ്പമാണോ?

shahir chennamangallur said...

നമുക്ക് മറ്റു വഴികളില്ല ചെറുവാടിക്കാരാ... നാം കൂടുതലായി പാശ്ചാത്യ രീതിയോട് സമരസപ്പെട്ടു കൊണ്ടിരിക്കുകയാണ്‌. ജീവിത തിരക്കുകളില്‍ നമുക്ക് കാര്യങ്ങള്‍ നേരിട്ടറിയാന്‍ സമയമുണ്ടാവില്ല. പിന്നെ ആകെ ആശ്രയം, ലഭ്യമായ മാധ്യമങ്ങളെ ആശ്രയിക്കുക എന്നത് മാത്രം. ആ അവസാന ആശ്രയത്തെ വിശ്വസിക്കാനാവില്ലെങ്കില്‍ പിന്നെ നമ്മുടെ ജീവിതത്തിന്റെ നൈര്‍മല്ല്യം നാമെങ്ങിനെ കാത്തു സൂക്ഷിക്കും ?

jasim / jasimudeen said...

i agree...

ജയരാജ്‌മുരുക്കുംപുഴ said...

njanu yojikkunnu...........

Mohamed Salahudheen said...

Nice evaluation!

Anil cheleri kumaran said...

നിര്‍‌ദ്ദേശങ്ങള്‍ നല്ലതാണ്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പ്രസക്തം!
ഒപ്പം,അസംഭവ്യം.

ഇഷ്ടിക ‍ said...

2G spectrum scam വിഷയത്തില്‍ ബര്ഖ ദത്തും വീര്‍ സന്ഗ വിയും വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഈ പോസ്റ്റ്‌ ഒന്നുകൂടി വായിചു. ഇപ്പോള്‍ തങ്ങള്‍ പറയുന്നത് കുറേശ്ശെ എനിക്ക് പിടി കിട്ടുന്നുട്.. അഭിനധങ്ങള്‍..