Wednesday, July 23, 2008

ഇന്ത്യയുടെ എത്രാമത്തെ മരണം

മന്മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ രാഷ്ടീയ കുതിരക്കച്ചവടത്തിലൂടെ വിശ്വാസ വോട്ട്‌ നെടിയെന്നറിഞ്ഞപ്പോള്‍(എന്ത്‌ വിശ്വാസമാണാവോ ?) N P മുഹമ്മദിന്റെ ' പ്രസിഡെന്റിന്റെ രണ്ടാമത്തെ മരണം' എന്ന കഥ ഓര്‍മ്മ വന്നു. അപ്പോള്‍ ഇത്‌ ഇപ്പോള്‍ ഇന്ത്യയുടെ എത്രാമത്തെ മരണമാണ്‌?
1948ല്‍ ഗാന്ധി വധ്ത്തിലൂടെ RSS ഇന്ത്യയുടെ മാറിടത്തില്‍ ആദ്യ കഠാരയിറക്കി. ശേഷം 1975 ഇല്‍ അടിയന്തിരാവസ്ഥയിലൂടെ ശ്രീമതി ഇന്ദിരാഗാന്ധി രണ്ടാം കൊലപാതകത്തിന്‌ കാര്‍മികത്ത്വം വഹിച്ചു. അടുത്ത ഊഴം വീണ്ടും RSS ന്‌ തന്നെ കിട്ടി. 1992 ല്‍ ബാബരി മസ്ജിദ്‌ ധ്വംസനത്തിലൂടെ ഇന്ത്യയുടെ ചരമ ദിനങ്ങള്‍ക്ക്‌ ഒരക്കത്തിന്റെ വര്‍ധന കൂടി കൈ വന്നു. ഇപ്പോള്‍ ഇതാ സോണിയാ ഗാന്ധി(മന്മോഹന്‍ജി ഒക്കെ ഒരു കാഴ്ച പണ്ടം മാത്രമല്ലെ) ഇന്ത്യയുടെ കശാപ്പ്‌ വീണ്ടും നിര്‍വഹിച്ചിരിക്കുന്നു. സബാഷ്‌ . ഇനി വീണ്ടും ആര്‍.എസ്സ്‌.എസ്സിന്റെ അവസരമാണ്‌.അവരതെങ്ങിനെ നിറവേറ്റും എന്നതില്‍ മാത്രമെ ചര്‍ച്ചാ സാധ്യതയുള്ളൂ.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര നായകനെ വധിച്ചതിലൂടെ ആര്‍.എസ്സ്‌.എസ്സ്‌ നേടിയത്‌ രണ്ടു കാര്യങ്ങള്‍ ആയിരുന്നു. ഒന്ന്, ഈ നാട്ടിലെ പൗരന്മാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ സാധിച്ചു. രണ്ട്‌, സ്വാതന്ത്ര്യമെന്ന ആശയത്തിന്റെ മൗലികമായ സ്വഭാവത്തെ തന്നെ കടപുഴക്കി എറിയാനായി. ശേഷം അടിയന്തിരാവസ്ഥയിലൂടെ, കോണ്‍ഗ്രസ്സിന്‌ ജനാധിപത്യത്തിന്റെ കടക്കല്‍ തന്നെ കത്തി വെക്കാനും പറ്റി. അങ്ങനെ ഭരിക്കുന്നവര്‍ക്ക്‌ നാടിന്റെ സ്വാതന്ത്ര്യം എങ്ങിനെയും നിര്‍വചിക്കാംഎന്ന ഒരവസ്ഥ കൈ വന്നു .
ബാബരി മസ്ജിദ്‌ ധ്വംസനം, ഇന്ത്യയുടെ മതേതര കാഴ്ചപ്പാടുകളുടെ അന്തകനായിട്ടാണ്‌ ആര്‍.എസ്സ്‌.എസ്സ്‌ ലൂടെ പുനരവതരിച്ചത്‌.ഇപ്പോഴിതാ, ആണവകരാറിലൂടെ ഭാരതത്തിന്റെ പരമാധികാരവും വിദേശനയവും ചൈതന്യ രഹിതമാക്കി തന്നിരിക്കുന്നു കൊണ്‍ഗ്ഗ്രസ്സ്‌.
ഇനി അടുത്ത ഊഴക്കാര്‍ക്കായി ബാക്കിയുള്ളത്‌ ഇത്രയും കാര്യങ്ങള്‍ ആണ്‌.
1. കൊള്ളാവുന്ന ഒരു സൈന്യം.
2. പ്രതിരോധ മേഖലയിലെ സ്വയം പര്യാപ്തത.
3. 120 കോടി വരുന്ന നമ്മുടെ മാന്‍പവര്‍(ആള്‍ ബലം).
4. നമ്മുടെ മാധ്യമ മെഖല.
5. കഴിവുള്ള കുറെ ആളുകള്‍ക്ക്‌ ജന്മം നല്‍കുന്ന ചില യൂനിവേഴ്സിറ്റികള്‍.

അടുത്ത ഊഴക്കാരായ ആര്‍.എസ്സ്‌.എസ്സ്‌ കാര്‍ക്ക്‌ ഇതിലേതും തിരഞ്ഞെടുത്ത്‌ നശിപ്പിച്ചു കളയാന്‍ അവസരമുണ്ട്‌. അവരുടെ ഇതു വരെയുള്ള പ്രകടനം വിലയിരുത്തിയാല്‍ ആദ്യം കൈ വെക്കുക പ്രതിരോധ മെഖലയില്‍ ആയിരിക്കും.
ഇതൊരു പ്രവചനമാണ്‌.അടുത്ത 5 വര്‍ഷത്തിനിടക്ക്‌ ജീവനുണ്ടെങ്കില്‍, ഈ ബ്ലോഗ്‌ ഗൂഗിള്‍ പൂട്ടിയിട്ടില്ലെങ്കില്‍, നമുക്കീ പ്രവചനത്തിന്റെ കൃത്യത ചര്‍ച്ച ചെയ്യാം.

11 comments:

shahir chennamangallur said...

സിനിമയിലെ ഡയലോഗ് കടമെടുത്താല്‍;
മരിക്കാനായി ഇന്ത്യയും ഇന്ത്യയിലെ ജനങ്ങളും ഇനിയും ബാക്കിയുണ്ട്.

Unknown said...

:)

shahir chennamangallur said...

സുകുമാരേട്ടന് പുഞ്ചിരിക്കാന്‍ തോന്നുമ്പോള്‍ കടത്തുകാരന്‍ ആകെ കണ്‍ഫ്യൂഷന്‍ ആണല്ലോ . കടത്തുകാര ഇതിലെന്താ ഇത്ര കണ്‍ഫ്യൂഷന്‍ അടിക്കാന്‍

Unknown said...

കൊള്ളാം

Unknown said...

???

Unknown said...

ശുഭാപ്തി വിശ്വാസം കൈവിടാരിക്കൂ.
നമ്മുടെ രാജ്യം അതു മറ്റു രാജ്യങ്ങളേക്കാളൊക്കെ
ഏറെ വിത്യസ്ത്മാണു എന്ന ബോധം മനസ്സിൽ വെച്ചു കൊണ്ടു ആലൊചിക്കുക.

shahir chennamangallur said...

najeebka ആ ശുഭാപ്തി വിശ്വാസം എപ്പോഴും ഉണ്ട്ട്. ഞാന് ഒരിക്കലും കരുതുന്നില്ല ഈ ഒരു കരാറോട് കൂടി ഇന്ത്യ തകര്ന്നു തരിപ്പണം ആകുമെന്ന്. നമുക്ക് അസാമാന്യമായ ഒരു കരുതുണ്ട്. അത് ഈ രാജ്യത്തെ ജനങ്ങളാണ് .
നനാത്വത്തില് എകത്തം എന്ന് പറയുന്ന ആ പ്രതിഭാസം ആണ് ഇന്ത്യയുടെ യതാര്ത്ഥ അതി ജീവന മരുന്ന്.

ഹാരിസ്‌ എടവന said...

ബ്ലോഗ് വായിച്ചു
നല്ലേഴുത്തു
നന്മയുള്ള എഴുത്ത്

shahir chennamangallur said...

Thanks haris.

മായാവതി said...

all d best

abdul vahid v said...

Dear Friend,


I know it is not the proper way to communicate with the blogger. But I cannot find a contact email ID anywhere on your blog.


I visited your blog and went through your lively posts. I am a Mass Communication and Journalism student under the University of Calicut. As you may know, we have to submit a dissertation work to the University for the Completion of our Post Graduation study.
For the particular study I have chosen BLOGGING as my subject, precisely saying “Efficacy of BLOGGING as a Tool for Communication”. It is a profound study on the efficacy and usefulness of BLOGGING among Keralites based on a survey among the bloggers of Calicut.
For this purpose, I have chosen a sample of active bloggers in and around Calicut, which includes you as one. Here, I kindly request you to spare a few moments for me taking part in this survey sincerely.
Follow the link below to enter the survey.

http://www.polldaddy.com/s/C752E291A40F94E7/

Yours faithfully
Abdul Vahid .V
Manjeri
Malappuram
Ph: 9746016123
Email – abdulvahidvv@gmail.com