Sunday, May 25, 2008

ശ്രീശാന്തിനൊട്‌ കാണിക്കുന്നത്‌

ശ്രീശാന്തിനൊട്‌ കാണിക്കുന്നത്‌

അടപ്പില്ലാത്ത ടിന്നില്‍ ഇന്ത്യന്‍ ഞണ്ടുകളെ കയറ്റി അയച്ച ഒരു കഥ പറഞ്ഞു കേള്‍കാറുണ്ട്‌.എന്തു കൊണ്ട്‌ ഈ ഞണ്ടുകള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നില്ലെന്ന് അത്ഭുതം കൂറിയ സായിപ്പിനോട്‌ രാജീവ്‌ ഗാന്ധി പറഞ്ഞ വാക്കുകളാണ കഥയുടെ മര്‍മ്മം. ഞണ്ടുകള്‍ക്ക്‌ രക്ഷപ്പെടാന്‍ ശ്രമിക്കാത്തതോ കൊണ്ടല്ല, ഇവയെല്ലാം ഒരെണ്ണം കുറയാതെ ഉദ്ദിഷ്ട സ്ഥലത്ത്‌ എത്തുന്നത്‌ മറിച്ച്‌ കയറിപ്പോകാന്‍ ശ്രമിക്കുന്ന ഞണ്ടിനെ പിന്നില്‍ നിന്ന് സഹ ഞണ്ടുമാര്‍ വലിച്ചു താഴെയിടുന്നതാണ യഥാര്‍ത്ഥ കാരണം.
ഇന്ത്യന്‍ ഉപരിവര്‍ഗത്തെ പരാമര്‍ശിച്ചു കൊണ്ടാണ ഈ കഥ സാധാരണ പറയാറ.ഇക്കഥയുടെ പ്രസക്തി ഒട്ടും നഷ്ടപ്പെട്ടില്ലെന്ന് തോന്നാന്‍ നിമിത്തമായത്‌ കഴിഞ്ഞ ഒരു മാസമായി ക്രിക്കറ്റ്‌ കളിക്കാരനായ ശ്രീശാന്തിനെ പരിഹസിച്ചു കൊണ്ട്‌ മഴവെള്ളം പോലെ വരുന്ന മെയ്‌ലുകള്‍ കണ്ടതാണ. സഹകളിക്കാരന്റെ മുഖമടച്ച അടി കിട്ടി കലങ്ങിയ കണ്ണുമായി ഗ്രൗണ്ടില്‍ നില്‍കുന്ന ആ പയ്യന്റെ ദയനീയ മുഖമാണ എല്ലവരുടെയും പരിഹാസ ഹേതു.
ഈ ചെറുപ്പക്കാരന്‍ അരെയെങ്കിലും ഉപദ്രവിചതായി ആരും പറഞ്ഞു കേട്ടിട്ടില്ല.കളി മോശമാണെന്നും പറയാറില്ല,( എന്നാല്‍ പിന്നെ ക്രിക്കറ്റ്‌ കണ്‍-ട്രോള്‍ ബൊഡ്‌ കുന്നിക്കു പിടിച്ചു പുറത്തിട്ടു കൊള്ളും). പിന്നെ മലയാളിയായ ഈ ചെറുപ്പക്കാരനെ എല്ലാവരും വളഞ്ഞു പിടിച്ചു അക്രമിക്കുന്നത്‌ എന്തിനാണ്‍? .കഴിഞ്ഞ കുറേ കാലങ്ങളായി മലയാളികളുടെ മെയില്‍ ബോക്സുകളിലെ വിശിഷ്ട വിഭവമായി ശ്രീശാന്ത്‌ പരിഹാസങ്ങ്ല് നിറഞ്ഞെതെങ്ങിനെ ?കളിയില്‍ പല മേഖലയിലും കേമത്തം പ്രകടിപ്പിച്ചപ്പോഴും, സ്ഖലിതങ്ങള്‍ തേടി നമ്മുടെ കണ്ണുകള്‍ അവന്റെ പിറകെ നടന്നിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വേണ്ടിയിരുന്നത്‌, കളി നന്നായതില്‍ അഭിനന്ദിക്കുകയോ ഇഷ്ടമില്ലെങ്കില്‍ മിണ്ടാതിരിക്കുകയോ ആയിരുന്നു.
ഇങ്ങനെയൊന്നുമല്ലാതെ ഏറ്റവും മോശമായ രൂപത്തില്‍ പ്രതികരിക്കാന് നമ്മെ പ്രേരിപ്പിച്ചത്‌ ഒരു പക്ഷെ ആ ചെറുപ്പക്കാരന്റെ സഹചമായ പ്രകടനാത്മകതയും, മാതാപിതാക്കളുടെ വാഗ്വിലാസങ്ങളുമായിരിക്കണം. അയാളുടെ പ്രക്രുതത്തിലെ തകരാറുകള്‍ നമുക്കറിയാം, അതിലധികം മാതാപിതാക്കളുടെ വിവിധ സന്ദര്‍ഭങ്ങളിലെ ജാഡയും നമ്മളറിഞ്ഞതാണ്. ഇതിന്റെ പേരിലാണോ കഴിവുണ്ടായിരിക്കെ ഇയാളെ നമ്മള്‍ ക്രൂരമായി അപഹസിക്കുന്നത്‌. എങ്കില്‍ പിന്നെ കേരളത്തിലെ ഒട്ടു മിക്ക നടീ-നടന്മാരും, അവരുടെ രക്ഷിതാക്കളും കാട്ടി ക്കൂട്ടുന്നതിനെ മെയില്‍ ബൊക്സുകളില്‍ നിത്യ വിഭവമാക്കേണ്ടി വരും.എന്തിലധികം പറയണം, മകന്‍ ഒരു ഡോക്ടറോ എഞ്ചിനിയറോ ആയാല്‍ തന്നെ നടപ്പിലും ഇരിപ്പിലും ദ്രുത മാറ്റങ്ങള്‍ കാണപ്പെടുന്ന രക്ഷിതാക്കളിലെ നമ്മുടെ കൂടെ ? ഇവരുടെ ഒക്കെ വാക്കുകളില്‍ മക്കള്‍ ഈ ഗണത്തില്‍ അഗ്രജന്‍ ആണെന്നും, മറ്റാരും നേടിയെടുക്കാത്തതാണെന്നും അല്ലെ അനുഭവപ്പെടാറ്.

സംസാരിക്കുംബോള്‍ മകന് കയ്യെത്തിപ്പിടിച്ച ഗിരി ശൃഖങ്ങളും അവിടെ അവന്‍ മാത്രം നെരിടേണ്ടി വന്ന പ്രയാസങ്ങളുമെല്ലാം കുത്തിയൊലൊച്ചു വരാറില്ലെ. ചക്കിക്കൊത്ത ചങ്കരന്‍ കണക്കെ മകനിലും കാണാറില്ലെ ഈ പറയപ്പെടുന്ന ശ്രീശാന്ത്‌ പ്രതിഭാസങ്ങള്‍. നിമിഷം കൊണ്ട്‌ പൊതു ധാരയില്‍ ക്രീമീലെയറാവാനല്ലെ പുന്നാര മകനും ശ്രമിക്കറ്.അതായത്‌ ഈ ശ്രീശാന്തും അച്ചനമ്മമാരുമെല്ലാം നമ്മുടെ തന്നെ കൂടെയുള്ള സഹനടന്മാരാണ്. കണ്ണാടി നോകാതെ ജീവിക്കുന്ന നമുക്ക്‌ ക്രിക്കറ്റ്‌ ഉപജീവനമാക്കി ജീവിക്കുന്ന ആ പയ്യനെ വെറുതെ വിട്ടു കൂടെ.
പക്ഷെ നമുക്കതാവില്ല. നാളെ ശ്രീശാന്തിനെ ആരെങ്കിലും നാഭിക്ക്‌ ചവിട്ടി താഴെയിട്ടാലും നമ്മള്‍ ചിരിക്കും.നുറു കണക്കിനു കോമാളി മെയിലുകള്‍ രൂപപ്പെടും.നമുക്ക്‌ ഇങ്ങനെ അര്‍മാദിക്കാന്‍ അരെങ്കിലും ഇരകളായി വെണം എന്നതാണ വസ്തുത. നമ്മിലെ തിന്മകള്‍ ആളു കാണാതിരിക്കാന്‍ കണവ മത്സ്യം കുളം കലക്കി മറ പിടിക്കുന്ന പോലെയുളള ഒരു ഏര്പ്പാടണിത്. മറ്റുള്ളവരുടെ കാഴ്ച നമ്മിലേക്ക്‌ എത്താതിരിക്കാന്‍ നമുക്ക്‌ വേറെ മാര്‍ഗങ്ങളില്ല. ഇതിനെ നാടന്‍ ഭാഷയില്‍ തോക്കില്‍ കയറി വെടി വെക്കുക എന്നു പറയും.
വാല്‍ കഷ്ണം:
20-20 ക്രിക്കറ്റൊടു കൂടി, ഈ കളി ഒരു സര്‍കാര്‍ തൊഴില്‍ എന്ന അവസ്ഥയില്‍ നിന്ന് കൊര്‍പൊരേറ്റ്‌ ജോലി ആയി മാറി.അപ്പോ മദ്യ മുതലാളി ചിലപ്പോ ദ്രാവിടിനെ തെറി വിലിചെന്നു വരും.

15 comments:

അനില്‍ശ്രീ... said...

സ്വാഗതം ഷഹീര്‍...

എന്റെ ആദ്യ കമന്റ് തന്നെ ഒരു വിയോജിപ്പ് ആയിപ്പോയതില്‍ ക്ഷമിക്കുക. കാരണം ,ഇവിടെ പറഞ്ഞതില്‍ ശ്രീശാന്തിന് ഒരു പങ്ക് ഉണ്ട് എന്നത് കൊണ്ട് തന്നെ (അടി കിട്ടിയതില്‍ അല്ല, മറിച്ച് എല്ലാവരേയും കൊണ്ട് പറയിക്കുന്നതില്‍). എന്റെ കാഴ്ചപ്പാട് ഞാനും ഒരു പോസ്റ്റ് (ശ്രീശാന്ത് നന്നായാല്‍ മലയാളിക്ക് അഭിമാനിക്കാം)
ആക്കിയിട്ടുള്ളതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ല.

പ്രവീണ്‍ ചമ്പക്കര said...

ഷഹീര്‍....നല്ല പോസ്റ്റ്. ഇതിനു അധികം കമന്റെ ഒന്നും പ്രതീക്ഷികണ്ട്.മറ്റൊരുത്തന്റ് ദു:ഖത്തില്‍ സന്തോഷിക്കുന്നവന്‍ ആണ് മലയാളീ. എന്റ്റെ റൂമില്‍ മിക്ക ദിവസവും ഇതെ ചൊല്ലി ബഹളം പതിവാണ്. ഐ.പി.എല്‍. ല്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്തവന്‍ ശ്രീ ആണു എന്നു ഇന്നലെ പറഞ്ഞപ്പോള്‍, വന്നു ഇന്നലെ അടുത്ത മറുപടി’ ഏറ്റവൂം കൂടൂതല്‍ അടി വാങ്ങിയവനും അവനാണു എന്നു.

Joker said...

സ്വാഗതം

സമൂഹത്തില്‍ ഏത് രംഗത്തുള്ളവനായാലും ശരി അയാളുടെ വ്യക്തിത്തം അയാളുടെ സര്‍ഗാത്മകമോ അല്ലാതെയോ ഉള്ള കഴിവ് എന്നതൊക്കെ ഘടകമാക്കിയാണ് ജനങ്ങള്‍ ആയാളെ വിലയിരുത്തുന്നത്.എന്നാല്‍ ശ്രീശാന്തിന്റെ കാര്യത്തില്‍ ആവട്ടെ.അയാളുടെ കളിക്കളത്തിലെ കോപ്രായങ്ങളെ മാത്രമാണ് ആളുകള്‍ വിമര്‍ശിച്ചത്.കളിയില്‍ നിന്നും ഔട്ടായി തിരികെ കയറി പോകുമ്പോള്‍ പല്ലിളിച്ചു കാണിച്ച് കളിയാക്കുന്നത് ഇത്ര മുഴുത്ത രീതിയില്‍ കാണുന്നത് മലയാളിയടക്കം ലോകം കാണുന്നത് ശ്രീയില്‍ കൂടിയാണ് എന്നത് ഒരു സത്യമാണ്.കളിക്കിടയിലെ തെറിപറയല്‍ അടക്കമുള്ള കാര്യങ്ങള്‍ പുറത്ത് കാണികള്‍ ആരും കേള്‍ക്കാറില്ല.പക്ഷെ അതു പോലെയല്ലല്ലോ യാതൊരു സംസ്കാരവും ഇല്ലാതെ ഇങ്ങനെ പല്ലിളിച്ച് കാണിക്കുന്നത്.മുന്‍പൊക്കെ ഇയാള്‍ ഇങ്ങനെ കാണിച്ചപ്പോള്‍ എല്ലവരും ആഗ്രഹിച്ചതാണ് ഒരു റിയാക്ഷന്‍ അത് ഹര്‍ബജന്റെ അടുത്ത് നിന്ന് അത് കിട്ടിയപ്പോള്‍.അയാള്‍ മര്യാദക്കാരന്‍ ആയത് കണ്ടില്ലേ ഇപ്പോള്‍.ഇതാണ് പറയുന്നത് അടി ചെയ്യുന്ന ഉപകാരം അണ്ണന്‍ തമ്പിയും ചെയ്യില്ല എന്ന്.

നാളെ ഇയാളുടെ കൈയിലിരുപ്പ് കൊണ്ട് ആരെകിലും നാഭിക്ക് തൊഴിച്ചാല്‍ മലയാളികള്‍ എന്ത് ചെയ്യണം ശ്രീ.ഷാഹിര്‍. കൂട്ട കരച്ചില്‍ നടത്തണോ? മലയാളി നന്നായാല്‍ മലയാളിക്ക് അഭിമാനിക്കാം.അല്ലെങ്കില്‍ മറ്റെന്തിനെയും പോലെ നമുക്ക് മാനക്കേട് തന്നെ അത്.അതിനെ വെള്ള പൂശാനും അത് മലയാളിയുടെ കുന്നായ്മ കൊണ്ടാണെന്ന് ഒക്കെ പറയുകയും ചെയ്യുന്നത് ശുധ്ധ വിവരക്കേടോ അല്ലെങ്കില്‍‍ മറ്റെന്തോ ആണ്.

വാല്‍കഷ്ണം.

കളിക്കുന്നവന്‍ കളിക്കുകയാണ് ചെയ്യേണ്ടത്.അല്ലാതെ മറ്റെന്തെകിലും കളിച്ചാല്‍ അത് കയ്യാങ്കളിയാവും.പിന്നെ ടി,വി,ശ്ക്രീനില്‍ മുഖവും കണ്‍നും കലങ്ങി നിന്നിട്ട് കാര്യമില്ല ആളുകള്‍ ചിരിക്കും.

Kaithamullu said...

സ്വാഗതം ഷഹീര്‍.

എന്തായാലും പയ്യന്‍ എത്ര മാറിപ്പോയി.
കണ്ടില്ലെ ഇന്നലെ സ്വന്തം ബൌളിംഗില്‍ ക്യാച് വിട്ടുകളഞ്ഞവനോട് “പോട്ട്” എന്നാംഗ്യം കാട്ടിയത്?

അഞ്ചല്‍ക്കാരന്‍ said...

സ്വാഗതം.

Sali said...
This comment has been removed by the author.
ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

അക്ഷര തെറ്റുകള്‍ അടുത്തപ്രാവശ്യം ശ്രദ്ധിക്കുമല്ലൊ? പിന്നെ, ശ്രീശാന്തിനു കഴിവില്ലാഞ്ഞിട്ടല്ല, മറിച്ച് അഹങ്കാരമല്പ്പം കൂടിപ്പോയില്ലെ? അതാണു അടി കിട്ടിയപ്പം എല്ലാവര്‍ക്കും , ഇത്ര സന്തൊഷം. സാരമില്ല, ഇത്തരം അഹമ്മതി പ്രായത്തിന്റെതാണു. അതറിഞ്ഞ്, അതിനെ നിയന്ത്രിച്ചാല്‍ ശ്രീശാന്തിനു നല്ല ഭാവിയുണ്ടാകും. ഇല്ലങ്കില്‍ കൂമ്പ് വാടി പോകും ...

Alex Jacob said...
This comment has been removed by the author.
Alex Jacob said...

Well said Shahir. I had been thinking and discussing seriously about what you said here too. I second you. This is a Malayalee's typical nature. It doesn't surprise me when none says or writes about this guy's performance! Lot of people throw mud without even having a clear understanding about pace bowling or having thoughts about his age. None seems to be bothered about the fact that Sreesanth is the first Malyalee to achieve such heights in this field! Enthu cheyyaam, ksheeramullorakidin chuvattilum...

Unknown said...

vyathyasthamaya veekshanam

കാലമാടന്‍ said...

ഇതു ഞാന്‍ എഴുതാന്‍ ഇരുന്ന പോസ്റ്റ്!
പൂര്‍ണമായും യോജിക്കുന്നു, shahir. ശ്രീശാന്തിന്‍റെ തുടക്കം മുതലേ ഇത് എന്‍റെ മനസ്സില്‍ ഉള്ളതാണ്.

Areekkodan | അരീക്കോടന്‍ said...

കളിക്കുന്നവന്‍ കളിക്കുകയാണ് ചെയ്യേണ്ടത്.

HAMID said...

പുതിയ ബ്ലോഗ് കണ്ടു. എനിക്ക് ശ്രീശാന്തിനെ പറ്റി ഉപന്യസിച്ചതിലേറെ ഇഷ്ടമായത് മറ്റുള്ളവരുടെ കാഴ്ച നമ്മിലേക്ക്‌ എത്താതിരിക്കാന്‍ നമുക്ക്‌ വേറെ മാര്‍ഗങ്ങളില്ല എന്ന് തുറന്നു പറയാന്‍ ഈ ‍ചേന്‍ദമംഗല്ലൂര്‍ക്കാരന്‍ കാണിച്ച ധൈര്യമാണ്. അല്ല, ഇത് ഒരു പൊതു മലയാളി മനോനില ആയി അങ്ങ് മനസ്സിലാക്കിയാല്‍ പോരെ , പിന്നെ നോ പ്രോബ്ലം ...

Unknown said...

തുടരുക...ഒന്നും നോക്കരുത്.
കളിക്കിടയിൽ കാര്യവും വരട്ടെ.

HAMID said...
This comment has been removed by the author.