Wednesday, November 24, 2010

സംഭാഷണം നിറുത്തേണ്ട സമയങ്ങള്‍(10 കാര്യങ്ങള്‍)

-> നിങ്ങള്‍ ഒരാളോട് സംസാരിക്കുമ്പോള്‍ അയാള്‍ നിങ്ങളുടെ കണ്ണിലേക്ക് നോക്കുന്നില്ലെങ്കില്‍ അയാള്‍ ആ സംസാരത്തില്‍ തല്പരനല്ല.
-> ചുറ്റുപാടില്‍ ഓടി നടക്കുന്ന അയാളുടെ കണ്ണുകള്‍ നിങ്ങള്‍കുള്ള വാര്‍ണിങ് ആണെന്ന് മനസ്സിലാക്കുക
-> അയാളുടെ മുഖം നിര്‍വികാരമാണെങ്കിലും അയാള്‍ക്ക് നിങ്ങളില്‍ താല്പര്യമില്ല.
-> നിങ്ങളുടെ വിഷയത്തില്‍ ഉള്‍പെടാത്ത കാര്യങ്ങള്‍ അയാള്‍ സംസാരിക്കാന്‍ ശ്രമിച്ചാലും നിങ്ങള്‍ക്ക് നിറുത്താം.
-> വിലകുറഞ്ഞ തമാശകള്‍ പറഞ്ഞ് നിങ്ങളെ ചിരിപ്പിക്കാന്‍ ശ്രമിച്ചാലും അയാള്‍ക്ക് നിങ്ങളുടെ സംസാരത്തില്‍ താല്പര്യമില്ലെന്നര്‍ഥം..
-> മൊബൈല്‍ ഫോണിലെ മെനു തുറന്ന് ഓരോ ഐക്കണുകളും മാറി മാറി ക്ലിക്ക് ചെയ്യുന്നത് കണ്ടാലും നിങ്ങള്‍ക്ക് നിറുത്താം.
-> ലാപ്ടോപ് വേറുതെ അടച്ചും തുറന്നും ഇരുന്നാലും അതു തന്നെ അവസ്ഥ.
-> തോട്ടടുത്ത് കുട്ടികള്‍ കളിക്കുന്നുണ്ടെങ്കില്‍ അയാള്‍ അവരോട് കൂട്ടുകൂടാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഒരു ബോറന്‍ തന്നെ.
-> ഭാര്യയെ വിളിച്ച് ചായ തയ്യാറാക്കാന്‍ വീണ്ടു വീണ്ടും ആവശ്യപ്പെടുന്നതും നിങ്ങള്‍ക്ക് ഭീഷണിയാണ്.
-> ഇന്നത്തെ പത്രത്തിലെ അഴിമതിയെ കുറിച്ച വാര്‍ത്ത അയാള്‍ നിങ്ങള്‍ക്ക് മുന്നിലേക്ക് വലിച്ചിട്ടാല്‍ പിന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ ഭാഷണം നിറുത്താം.

8 comments:

HAMID said...

reference???

shahir chennamangallur said...

എന്ത് റഫറന്‍സ് ഹാമിദെ,
ഓരോന്നു തോന്നുന്നു, അപ്പോ എഴുതുന്നു.

TPShukooR said...

ഇപ്പറഞ്ഞതില്‍ ചിലത് ശരിയല്ലെന്നാണ് എനിക്ക് തോന്നുന്നത്. ഈ വക കാര്യങ്ങളൊക്കെ സാന്ദര്‍ഭികമായി വിലയിരുത്തെണ്ടതല്ലേ? പൊതുവായി എല്ലാത്തിനും ഒരു നിയമം ഉണ്ടാക്കി വെക്കുന്നത് ജ്യോതിഷത്തില്‍ വിരലിലെണ്ണാവുന്ന നക്ഷത്രങ്ങളെ മുഴുവന്‍ മനുഷ്യരുടെയും വരും വരായ്കകള്‍ വിലയിരുത്തുന്നതിനു ഉപയോഗിക്കുന്ന പോലെ വിഡ്ഢിത്തമാണ്. ഇത്രയും എന്റെ അഭിപ്രായം. മറ്റുള്ളവര്‍ക്ക് അവരുടേതും.

സക്കീര്‍ മുക്കം said...

പ്രിയ ഷാഹിര്‍ക്ക, ഇങ്ങനെ നോക്കുകയാണെങ്കില്‍ നിങ്ങളുയെ ഗ്രമത്തിലുള്ളവരോട് സംസാരിക്കാനെ പറ്റില്ല. കാരണം അവരുടെ താല്‍പ്പര്യങ്ങള്‍ പലപ്പോഴും മറ്റുള്ളവരേ കളിയാക്കാന്‍ ശ്രമിക്കുന്നതിലായിരിക്കും.

shahir chennamangallur said...

ഷുക്കൂറെ..
അധിക കാര്യങ്ങളും സാന്ദര്‍ഭികമായി വിലയിരുത്തപ്പെടേണ്ടത് തന്നെ. മാത്രവുമല്ല, ഇപ്പറഞ്ഞ പത്ത് കാര്യങ്ങളും എല്ലായിപ്പോഴും സംഭവിക്കണം എന്നും ഇല്ല. നാം സംസാരിക്കുമ്പോള്‍ എതിര്‍കക്ഷിയുടെ ശരീര ഭാഷ അറിഞ്ഞിരിക്കുന്നത് എഫെക്ടീവ് സംഭാഷണത്തിന് നല്ലതായിരിക്കും. അതിന് സഹായകമായ ചില പോയിന്റുകള്‍ മാത്രം.

നുറുങ്ങാ..
കളിയാക്കുന്നവരും, പ്രോല്‍സാഹിപ്പിക്കുന്നവരും ഒക്കെ ഓരോ നാട്ടിലും എല്ലാ കാലത്തും ഉണ്ടാവും. നാമാണ് തീരുമാനിക്കേണ്ടത് നമ്മുടെ പ്രചോദനങ്ങള്‍. അവഗണിക്കേണ്ടവ അര്‍ഹിക്കുന്ന തരത്തില്‍ അവഗണിക്കാന്‍ ശ്രമിക്കുക. ഒരോ നാട്ടിലെയും നന്മകളെ വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുക

Sapna Anu B.George said...

ഇത്രമാത്രം കാര്യങ്ങൾ നമ്മൾ ചിന്തിക്കുമൊ, അതോ...........‘ദേ ചായ അവിടെ നിക്കട്ടെ‘ എന്നു പറയുമൊ! കണ്ണിൽ നോക്കാത്തത്, ഒരു സാധാരണ ലക്ഷണം തന്നെ, സമ്മതിച്ചു

shahir chennamangallur said...

സപ്ന,
എല്ലാ കാര്യങ്ങളും നമുക്ക് ഒരു സമയം ചിന്തിക്കാനാവില്ല. പക്ഷെ, ആളുകളും തരവും അറിഞ്ഞിരിക്കാന്‍ ഈ പോയിന്റുകള്‍ ഉപകരിച്ചേക്കും. പിന്നെ ഈ പോയിന്റുകള്‍ നമുക്കും ഒരു ഉപകാരമാണ്. ആരെങ്കിലും ഒഴിവാക്കണെമെന്ന് തോന്നിയാല്‍ ഇതൊക്കെ ഏടുത്ത് ഉപയോഗിച്ചാല്‍ മതി, കക്ഷിക്ക് ഏകദേശം കാര്യങ്ങളുടെ കിടപ്പ് പിടികിട്ടും.

dilshad raihan said...

salaam wa alikkum

ikka thanks