Sunday, June 22, 2008

എഴുത്തുകാരുടെ ആത്മീയ ലോകം

എഴുത്തുകാരുടെ ആത്മീയ ലോകം

ലോകത്തിലെ സമ്പന്ന നഗരങ്ങളില്‍ ഒന്നില്‍ കാഷായ വസ്ത്രധാരികള്‍ സ്തൊത്രങ്ങല്‍ ഉരുവിട്ടു റോഡരികിലൂടെ കൂട്ടമായി നീങ്ങുന്നത്‌ കണ്ടപ്പോള്‍ അത്ഭുതം കൂറിയിരുന്നു. ലോകം മുഴുവന്‍ കറങ്ങി നടക്കാന്‍ ഇവര്‍ക്‌ എവിടുന്നാണ്‌ പണം കിട്ടുന്നത്‌ എന്ന് ഞാന്‍ സംശയിച്ചു.പക്ഷെ ഒരു മതത്തിന്റെ ബഹുമാന്യരായ വ്യക്തികളായിരിക്കെ, പുറമെ നിന്നു കൊണ്ട്‌ പണത്തിന്റെ സ്രൊതസ്സ്‌ അന്വേഷിക്കുന്നത്‌ അല്‍പത്തരവും കണ്ണുകടിയും ഉണ്ടെന്ന് തോന്നിയപ്പോള്‍ ഞാന്‍ എന്റെ അനാവശ്യ ചിന്തകളില്‍ നിന്ന് പിന്‍-വാങ്ങുകയായിരുന്നു.
എല്ലാ മതങ്ങളിലും അവരവരുടെ ശക്തി കെന്ദ്രങ്ങളില്‍ ഇതൊക്കെ സംഭവിക്കാം എന്നായിരുന്നു എന്റെ ന്യായീകരണം. നമുക്കറിയാത്തതിന്റെ പേരില്‍ മറ്റൊരാളുടേ കര്‍മ്മങ്ങളെ വിമര്‍ശിക്കുന്നത്‌ ശരിയല്ല. ഒരു സന്യാസി അദ്ദേഹത്തിന്റെ മതത്തില്‍ നിന്ന് കൊണ്ട്‌ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമ്പോള്‍ ആ മതത്തിന്റെ അനുയായികള്‍ അയാള്‍ക്കാവശ്യമുള്ള പണം നല്‍കും.ഒരു പക്ഷെ അയാള്‍ മതപരമായ ആവശ്യങ്ങള്‍ക്ക്‌ വേണ്ടി തന്നെ വന്‍ നഗരങ്ങള്‍ സന്ദര്‍ശിച്ചെന്ന് വരാം.അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യാനുള്ള അസാമാന്യ കഴിവ്‌ എനിക്കില്ല.
എന്നാല്‍ അതേ സന്ന്യാസി തനിക്കുള്ള അംഗീകാരം വ്യക്തി പരമായ നേട്ടങ്ങള്‍ക്കുപയോഗിക്കുമ്പോള്‍ പ്രശ്നത്തിന്റെ മര്‍മ്മം മാറുന്നു.ആത്മീയതതയെ മികച്ച കച്ചവട മേഖലയായി അയാള്‍ കണ്ടെത്തി ക്കഴിഞ്ഞു എന്ന് മനസ്സിലാക്കാം. ഇത്‌ മറ്റു മതങ്ങള്‍കും ബാധകമാണ്‍. ഒരു ക്രിസ്ത്യന്‍ പുരോഹിതനോ, മുസ്ലിം പണ്ഡിതനോ ഇങ്ങനെ ചെയ്താല്‍ അത്‌ ആത്മീയതയുടെ വിപണനമായി കരുതപ്പെടും.
ആത്മീയതയെ കരുത്തും മോചനമാര്‍ഗവുമായി കാണാന്‍ ആഗ്രഹിക്കുന്ന ഒരാളെ സമ്പന്ധിച്ചിടത്തോളം വിപണി സാധ്യതകള്‍ പ്രലോഭനങ്ങളാവാറില്ല. ദൈവികമായ അറിവുകളുടെ അടിത്തറയില്‍ നിന്ന്, മാനുഷിക മൂല്യങ്ങളെ വക വെച്ചു കൊണ്ട്‌ ജീവിക്കുന്നയാള്‍, അയാളുടേ നന്മകള്‍ക്ക്‌ സ്രോതസ്സ്‌ കണ്ടെത്തുന്നത്‌ ആത്മീയതയില്‍ നിന്നാണ്‌. മലബാര്‍ സമരത്തിന്റെ ഊര്‍ജ്ജം ആത്മീയത ആയിരുന്നു.മതര്‍ തെരേസ ആത്മീയ സരണിയില്‍ നിന്നുള്ള പ്രതിനിധി തന്നെ.
പക്ഷെ , ഇങ്ങനെ രണ്ടു സാധ്യതകള്‍ ഉള്ള ആത്മീയതയെന്ന വളരെ സെന്‍സിറ്റിവ്‌ ആയ ഒരു വിഷയത്തെ നമ്മുടെ ചില എഴുത്തുകാര്‍ ചാകര കിട്ടിയ പോലെ ആഘോഷിക്കുന്നത്‌ കണ്ടു. സന്തോഷ്‌ മാധവനും, യോഹന്നാനും, തങ്ങളുപ്പാപമാരും, ഒന്നുമല്ലാത്ത ദിവ്യന്മാരും വിസര്‍ജ്ജിച്ച മാലിന്യത്തെ മുന്നില്‍ വെച്ച്‌ അവര്‍ ആത്മീയതയെന്ന അതി-ബ്രുഹത്‌ ഗാംഭീര്യമുള്ള പദത്തെ തങ്ങളുടേതായ ചില്ല് മേടയിലുരുന്ന് കല്ലെറിയുന്നതാണ്‌ ഇപ്പോള്‍ കാണുന്നത്‌. ഒരാള്‍ ചോദിക്കുന്നത്‌ ആള്‍ ദൈവങ്ങളെ വിമര്‍ശിക്കുന്നവര്‍ മതങ്ങളെ വെറുതെ വിടുന്നതെന്ത്‌ എന്തുകൊണ്ട്‌ എന്നാണ്‌. ഇവിടെ ആള്‍ ദൈവവും മതവും തമ്മിലുള്ള അജ-ഗജാന്തരം മറന്നു കൊണ്ടാണ്‌ സ്വയം കൃത കിണറ്റില്‍ ഇരുന്ന് ഇദ്ദേഹം ഇങ്ങനെ ചോദിച്ചു പോകുന്നത്‌.
20 ലക്ഷം പേരെ കൊന്ന കംബൊഡിയന്‍ മുന്‍ പ്രസിഡന്റ്‌ പോള്‍ പോട്ടും, അടിച്ചമര്‍ത്തപ്പെട്ട തൊഴിലാളി വര്‍ഗത്തെ സംഘടിപ്പിച്ച്‌ രാജ്യ നേതൃത്തതിലേക്ക്‌ ഉയര്‍ത്തിക്കൊണ്ട്‌ വന്ന ലെനിനും ഒരേ പ്രത്ത്യയ ശാസ്ത്രത്തില്‍ നിന്നായിരുന്നു കര്‍മ്മങ്ങള്‍ അനുഷ്ടിച്ചിരുന്നത്‌.ആയിരക്കണക്കിന്‍ പാലസ്തീനി കുഞ്ഞുങ്ങളുടെ മാറിലേക്ക്‌ നിര്‍ദാക്ഷിണ്ണ്യം വെടിയുതിര്‍ക്കുന്ന ഇസ്രായേലി സര്‍കാരും, 14 കാരിയായ ആനി ഫ്രാങ്കും ഒരെ മതത്തെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌.
ഇവ രണ്ടും രണ്ടായി കാണാനുള്ള വകതിരിവ്‌ നമുക്കുണ്ടാകണം.മതങ്ങളില്‍ വിശ്വസിക്കുകയും അതിനെ പ്രചരിപ്പിക്കുകയും ചെയ്യാത്തവരാരുണ്ട്‌ നമ്മുടെ കൂട്ടത്തില്‍. മതം എന്നാല്‍ ജീവിത രീതിയാണ്‌. നമ്മുക്ക്‌ ലഭ്യമായ അറിവില്‍ നിന്നും മനനത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന കാഴ്ചപ്പാടുകള്‍ നമ്മുടെ മതമാകുന്നു. അതിന്റെ സംരക്ഷണം നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിപ്രേക്ഷ്യത്തില്‍ നിന്നും സംരക്ഷിക്കാന്‍ നാം ശ്രമിക്കുന്നു. ഇതാണ്‌ നാമെല്ലാവരും ചെയ്യുന്നത്‌.ആ അര്‍ത്ഥത്തില്‍ നാമെല്ലാവരും വിശ്വാസികളും മതപ്രചാരകരും തന്നെ.

അപ്പൊള്‍ ആത്മീയ കച്ചവടവും, മത വിശ്വാസവും വ്യത്യസ്തമാകുന്നതെങ്ങിനെയാണ്‌? ഒരാള്‍ വിശ്വാസി ആകുന്നതും അതിന്റെ പ്രചാരണം നടത്തുന്നതും അതിനു വേണ്ടി പണിയെടുക്കുന്നതും എല്ലാം കച്ചവട താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടിയാണെന്ന് കണ്ണടച്ച്‌ പറയാനോക്കില്ല. .നമ്മുടെ ചിന്തകളുടെ പേരില്‍ നാം അംഗീകരിക്കപ്പെടുന്നുണ്ടെങ്കില്‍ നമ്മുടെ മതപരമായ സങ്കല്‍പങ്ങല്‍ അംഗീകരിക്കപ്പെടുന്നതിന്‌ തുല്ല്യമാണത്‌.നാം ലേഖനങ്ങളും പുസ്തകങ്ങളും എഴുതുമ്പോള്‍ നമ്മുടെ ആശയപ്രക്ഷേപണമാണ്‌ ഉദ്ദേശിക്കുന്നത്‌, അത്‌ വിപണനം ചെയ്യപ്പെടുമ്പോള്‍ നമ്മുടെ ആശയങ്ങളുടെ വിപണി സാധ്യത എന്ന് കണ്ണടച്ച്‌ പറയാനൊക്കുമോ?.യത്ഥാര്‍ത്തത്തില്‍ പറ്റില്ല.ഒരാളുടെ താല്‍പര്യങ്ങള്‍ എങ്ങനെയിരിക്കുന്നു എന്നതിനനുസരിച്ചേ അതിനെ തരം തിരിക്കാനാവൂ. തിരക്കു പിടിച്ച തെരുവില്‍ പുതിയ വിദ്യകളുമായി പ്രത്യക്ഷപ്പെട്ട്‌ ആളെ കൂട്ടുന്ന തെരുവ്‌ സര്‍കസുകാരനെ ഓര്‍ത്തു നോക്കൂ. അയാള്‍ തന്റെ കഴിവുകളുടെ വിപണി സാദ്ധ്യത തേടുന്നയാളാണ്‌. എന്നാല്‍ അതേ തെരുവില്‍ മറ്റൊരാള്‍ തന്റെ മെയ്‌ വഴക്കവും ധൈര്യവും ഉപയോഗിച്ചു കാറിനടിയില്‍ പെട്ടു പോകാവുന്ന ഒരു കുഞ്ഞിനെ കൈ പിടിച്ചു രക്ഷപ്പെടുത്തിയാല്‍ നാമതിനെ വിപണി സാധ്യതയായി കാണില്ല. അതിനയാള്‍ക്ക്‌ കിട്ടുന്ന അവാര്‍ഡുകള്‍ അയാളുടെ കച്ചവടത്തിലെ ലാഭവുമല്ല.
ഇതേ തത്വം, അത്മീയതയുടേ തെരുവിലും പ്രയോഗ സാധ്യമാണ്‌. സര്‍കസുകാരന്റെ രൂപത്തില്‍ ഒരു സന്ന്യാസിയൊ,കമ്മ്യൂണിസ്ത്‌ താത്ത്വികനോ,അച്ചനോ,തങ്ങളോ,യുക്തിവാദിയോ ഒക്കെ പ്രത്യക്ഷപ്പെട്ടേക്കാം. ഇവരില്‍ ആര്‍ക്കും താന്താങ്ങളുടെ ആശയത്തെ പ്രക്ഷേപണം ചെയ്യാം, വിപണനം നടത്തുകയും ചെയ്യാം. അതായത്‌ യുക്തിവാദിയും, കള്ള യുക്തിവാദിയും സന്യാസിമാരും, കള്ള സന്യാസിമാരും, താത്വികരും കള്ള താത്വികരും ഒക്കെ ഒരേ കപ്പലിലെ യാത്രക്കാരാണ്‌. ഇതൊന്നും അടിസ്ഥാന പരമായ ആത്മീയതയെയും മത സങ്കല്‍പത്തെയും ദുര്‍ബലപ്പെടുത്തില്ല. മറിച്ച്‌ രണ്ടും രണ്ടായി കാണാനുള്ള വകതിരിവ്‌ നാം സ്വായത്തമാക്കണം എന്നു മാത്രം
ഇങ്ങനെ വിവിധ തലങ്ങളുള്ള ഒരു വിഷയത്തെ, ഏകമാനത്തില്‍ വിവക്ഷിച്ച്‌ എറിഞ്ഞുടക്കാനാണ്‌ ഇവിടെ പലരും ശ്രമിക്കുന്നത്‌. അത്‌ ആപല്‍കരമാണ്‌.

Thursday, June 12, 2008

പള്ളിയില് വെച്ചൊരു ഡയിറ്റ്ങ്

പള്ളിയില് വെച്ചൊരു ഡയിറ്റ്ങ്

ഓഫീസില് നിന്നും ജോലി ആവശ്യാര്ത്ഥം അമേരിക്കയില് പോയപ്പോള് ഉണ്ടായ ഒരു പാടു അനുഭവങ്ങളുണ്ട്. എല്ലാം എഴുതണം എന്നുണ്ട്. പക്ഷെ സ്വസ്ഥമായി ഒരു സമയം കിട്ടുന്നില്ല. കോഴിക്കോട്കാരായ നൌഫലിന്റെയും ഹസീബയുടെയും അവരുടെ കുസ്ര്തി കുടുക്കയായ മകന് അമീനിന്റെയും ന്യൂയോര്കിലെ വീട്ടില് പോയത്. ഹസീബ പൊറോട്ടയും മട്ടന് കറിയും തന്നത്. പിന്നെ അവരുടെ കൂടെ ന്യൂ യോര്ക്ക് നഗരം ചുറ്റിക്കറങ്ങിയത്. വിശ്വ പ്രസിദ്ധമായ നയാഗ്ര കാണാന് പോയി വരുമ്പോള് പോലീസ് പിടിച്ചത്. ഇടയ്ക്ക് പെട്ടെന്ന് അസീസ് സാഹിബിനെ ഓര്മ വന്നു. അപ്പൊ മനസ്സിലേക്ക് ഓടി വന്ന ഒരു സംഭവം ഇതാ ഇവിടെ നിങ്ങള്ക് pdf ഇല് വായിക്കാം.

Devon_memories