Tuesday, May 18, 2010

നാസയില്‍ ജോലി ചെയ്യൂന്ന മന്ദബുദ്ധികള്‍

നാസയില്‍ ജോലി ചെയ്യൂന്ന എഞ്ചിനിയര്‍മാരെല്ലാം കടുത്ത മന്ദബുദ്ധികളാണെന്ന് ഞാന്‍ പറയും. എന്തു കൊണ്ടാണ്‌ ഞാന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആളുകളെ മന്ദബുദ്ധി എന്നു വിളിക്കുന്നത് എന്നു ചോദിച്ചാല്‍ താഴെ പറയുന്നതാണ്‌ അതിന്റെ കാരണം.
1 -എനിക്ക് അവരെ ഒന്നും ഇഷ്ടമില്ല
2 - അവരെ കുറിച്ച് ഒന്നും തന്നെ എനിക്കറിയില്ല
3 - അവര്‍ പറയുന്നതൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല.
4 - ഞാന്‍ ആവര്‍ത്തിക്കുന്നു, അവരെ എനിക്കിഷ്ടമില്ല.
5 - അവരൊക്കെ അല്ലാതെ പിന്നെ ആരാ മന്ദബുദ്ധികള്‍ എന്ന് ഇന്നലെ എന്റെ മാഷ് ചോദിച്ചിരുന്നു.
6 - അവര്‍ മന്ദബുദ്ധികള്‍ അല്ല എന്ന് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു.
7 - ഇപ്പോള്‍ അവര്‍ കാട്ടിക്കൂട്ടുന്നതെല്ലാം, മന്ദബുദ്ധികള്‍ അല്ലെന്ന് കാണിക്കാനുള്ള വെറും നാട്യങ്ങള്‍ മാത്രം
8 - നാട്യമല്ല എന്ന് ഇതു വരെ ഇവര്‍ തെളിയിച്ചിട്ടില്ല.
അങ്ങനെ ഒരുപാട് ഒരുപാട് കാരണങ്ങള്‍ ഉള്ളത് കൊണ്ട് ഞാന്‍ ഉറപ്പിക്കുന്നു ഈ എഞ്ചിനിയര്‍മാരെല്ലാം മന്ദബുദ്ധികള്‍ തന്നെ.

10 comments:

കാണി said...

കിനാലൂരിലെ സോളിഡാരിറ്റിക്കാര്‍ തീവ്രവാദികള്‍ ആയത് അങനെ അണോ ശാഹിരേ ?...

shahir chennamangallur said...

കാണിക്ക് കാര്യം വേഗം മനസ്സിലാകുന്നുണ്ടല്ലൊ... :)
വന്നതിനു നന്ദി

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

സത്യത്തില്‍ ആരാണ് മന്ദബുദ്ധി?

Shine said...

That was a nice one!!

K@nn(())raan*خلي ولي said...

നാസ കല്ലവല്ലി. തടിയന്റവിട നസീറും കല്ലിവല്ലി.
എന്ജിനിയേഴ്സ് കല്ലിവല്ലി. താങ്കളുടെ മാഷും കല്ലിവല്ലി. മന്ദബുദ്ധികളെല്ലാം കല്ലിവല്ലി!

(പോരെ?)

shahir chennamangallur said...

പോര.... :) .
ഏല്ലാം കല്ലിവല്ലി ആവുമ്പോള്‍, ജീവിതം കല്ലി വല്ലി ( കല്ലില്‍ വള്ളി പോലെ ചുറ്റുന്ന എന്നര്‍ഥം) ആവുന്ന ആളുകളെ കുറിച്ഛും നാമറിയണം . ഒന്നു മറിയാതെ തീവ്രവാദത്തിന്റെ ചുടുകാറ്റ് ഏല്‍കുന്നവരുടെ നിശ്വാസം അങ്ങനെ കല്ലി വല്ലി ആയി കാണാന്‍ പറ്റുമോ കണ്ണൂരാനെ ?

Anonymous said...

ഇവിടെ ആദ്യമായിട്ടാ വന്നു വായിച്ചപ്പോൽ കമന്റിയില്ലെങ്കിൽ ഇയാൾ മന്ദബുദ്ധി എന്നു വിളിക്കുമെന്നുറപ്പായി.. ജീവിതത്തിൽ കാണാത്തവരെ മന്ദ ബുദ്ധികൾ എന്നു വിളിക്കില്ലെ അതിനു കുറെ കാരണങ്ങളൂം അക്കമിട്ടു കൊടുത്തിട്ടുണ്ട വെച്ചതു കൊക്കിനാണെങ്കിലും ചക്കിനു കൊണ്ടാലോ.... ആശംസകൾ പാവം മന്ദബുദ്ധി..

shahir chennamangallur said...

ഉമ്മു അമ്മാറെ,
ഇക്കണക്കിന്നാണെങ്കില്‍ മന്ദബുദ്ധിത്തം തന്നെ അലങ്കാരം.

TPShukooR said...

ശ്ശോ! ഇനിയിപ്പോ ഞാനും ഒരു മന്ദബുദ്ധിയല്ലെന്ന് തെളിയിക്കേണ്ട സ്ഥിതി ആയല്ലോ..

സംഗതി വളരെ നന്നായിട്ടുണ്ട്.

Mohamed Salahudheen said...

മന്ദമാരുതനെ ഇഷ്ടമാണോ.