Friday, October 09, 2009

ഗാന്ധിജിക്ക്‌ കിട്ടാത്തത്‌ ഒബാമക്ക്‌ കിട്ടി

സമാധാനത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച്‌ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരോട്‌ സഹന സമരം നടത്തി ഭാരതത്തെ വിദേശ കരങ്ങളില്‍ നിന്ന് മോചിപ്പിച്ച ഗാന്ധിജിക്ക്‌ കിട്ടാത്ത സമാധാന പുരസ്കാരം ഇന്നലെ വന്ന, ഒന്നു രണ്ട്‌ ഗിരി പ്രഭാഷണങ്ങള്‍ മാത്രം നടത്തി കൈയ്യടി നേടിയ ബരാക്ക്‌ ഒബാമക്ക്‌ കിട്ടി.

കൊള്ളാം!!!

മുമ്പ് നാട്ടിന്‍ പുറത്ത്‌ ഉത്സവത്തിന്‌ ആളു കൂടാന്‍ പ്രധാന മെയ്‌ വഴക്കക്കാരനെ കൊണ്ട്‌ അഭ്യാസം നടത്തിച്ച്‌ അവന്‌ ഒരു ആദരവും നല്‍‍കുമായിരുന്നു. ഒബാമയെ എഴുനള്ളിച്ച്‌ അമേരിക്കന്‍ കോര്‍പ്പറേറ്റ്‌ ലോകം അങ്ങനെ ലോകത്തിന്റെ സമാധാന പാലകരായി.
നോബല്‍ സമ്മാന കമ്മിറ്റിക്കും വേണ്ടത്‌ പബ്ലിസിറ്റി തന്നെ.

7 comments:

അപ്പൂട്ടൻ said...

വന്ന് വന്ന് ഇപ്പോൾ യുദ്ധം ചെയ്യാതിരിക്കുന്ന ഏത്‌ അമേരിക്കൻ പ്രസിഡന്റിനും നൊബേൽ കിട്ടുമെന്നായോ?

മുഫാദ്‌/\mufad said...

ഇതു ഏത് വകയിലാണാവോ...?അഫ്ഗാനൊ ഇറാകോ ഇറാനോ അതോ ഫലസ്തീനോ...!!!!!!!!!!!!!!?ഇന്നലെയും പൊട്ടിയല്ലോ ഒന്നു അഫ്ഗാനില്‍....!!!

പള്ളിക്കുളം.. said...

ഇതൊക്കെ കേട്ട് സമാധാനത്തോടെയിരിക്കുന്ന നമുക്കു കിട്ടണം നൊബേൽ.. അറ്റ്ലീസ്റ്റ് ഒരു പ്രോത്സാഹനമെന്ന നിലയിൽ ഒരു മൊബൈലെങ്കിലും..

ജോണ്‍ ചാക്കോ, പൂങ്കാവ് said...

"ഇതൊക്കെ കേട്ട് സമാധാനത്തോടെയിരിക്കുന്ന നമുക്കു കിട്ടണം നൊബേൽ.. അറ്റ്ലീസ്റ്റ് ഒരു പ്രോത്സാഹനമെന്ന നിലയിൽ ഒരു മൊബൈലെങ്കിലും.."

അത് കലക്കി

Melethil said...

pallikkulam :D

Joker said...

ഹിറ്റ്ലര്‍ക്ക് മരണാനന്തര ബഹുമതിയായി നൊബേല്‍ കൊടുക്കാ‍ത്തതിലാണ് എനിക്ക് ദെണ്ണം...:)

ഇഷ്ടിക ‍ said...

പോട്ടെന്നു... ഒബമാക്കും ഇല്ലേ കുറച്ചു സ്വപ്നങ്ങള്‍.. change has come !!