Friday, October 09, 2009

ശശി തരൂരിന്‌ മഗ്സാസെ അവാര്‍ഡ്

റ്റിറ്ററിലൂടെ ജനങ്ങളെ സേവിക്കുമെന്ന ധീരമായ നിലപാടും കഠിനമായ മറ്റ് പ്രായോഗിക നിലപാടുകളും പരിഗണിച്ച് ശശി തരൂരിന്‌ മഗ്സാസെ അവാര്‍ഡ് നല്‍കാമെന്ന് ഇന്ത്യാ ഗവണ്മന്റ് ഫിലിപൈന്‍സ് ഗവണ്മന്റിനോട് അഭ്യര്‍ഥിക്കുമെന്ന് കേള്‍ക്കുന്നു. സമഗ്ര സാഹിത്യ സംഭാവനക്ക് ജ്നാന‍പീഠം,
എകണോമി ക്ലാസില്‍ സമാധാനത്തോടെ യാത്ര ചെയ്തതിന്‌ ഗാന്ധി സമാധാന അവാര്‍ഡ്, റ്റിറ്ററിലൂടെ നാഷണല്‍ ഇന്റഗ്രേഷന്‍ അസൂയാവ‍ഹമായ തരത്തില്‍ ഒപ്പിച്ചെടുത്തതിന്‌ ഇന്ദിരാഗാന്ധി നാഷണല്‍ ഇന്റഗ്രേഷന്‍ അവാര്‍ഡ് , റ്റിറ്ററിലൂടെ തന്നെ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെയും, വിദേശത്ത് അറബിയുടെ ആടിനെ മേച്ചും ലിഫ്റ്റ് ടെക്നോളജി പഠിച്ച് ഉന്നതങ്ങളില്‍ ജോലി ചെയ്യുന്നവന്റേയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതും പരിഗണിച്ച് കര്‍മ്മവീര്‍ പുരസ്കാരവും എന്നിവയും നല്‍കാവുന്നതാണ്‌. എകണോമി ക്ലാസില്‍ കന്നുകാലിക്ക് സമാനം യാത്ര ചെയ്ത് കൂടെ യാത്ര ചെയ്ത ഇരുകാലി ഇന്ത്യന്‍ ഫൂള്‍സില്‍ നിന്ന് പകര്‍ച്ചവ്യാധികള്‍ ഒന്നും വരാതിരുന്നത് പരിഗണിച്ച് പ്രത്യേക ആരോഗ്യ അവാര്‍ഡ്  ശരത് പവാറിനും തരൂരിനും പങ്കിട്ടു കൊടുക്കാനും തീരുമാനിക്കാം. പ്രത്യേക രാഷ്ട്രീയ പരിചയമോ, ജനസേവനം പോലുള്ള തോന്ന്യാസങ്ങളോ ചെയ്യാതെ തന്നെ തിരുവനന്തപുരത്ത് മല്‍സരിച്ചതും, മാന്യ ദേഹത്തെ വിജയിപ്പിച്ചതും പരിഗണിച്ച് തിരോന്തരക്കാരുക്കും തരൂരിനും ഇത്തവണത്തെ ദേശീയ ധീരതാ അവാര്‍ഡ് പങ്കിട്ടെടുക്കാം.
പത്മ ഭൂഷണ്‍, പത്മ വിഭൂഷണ്‍ എന്നീ പുരസ്കാരങ്ങള്‍ ഈ 'ജന' നേതാവിന്‌ ചെറുതായി പോകുമൊ എന്ന് കരുതി ഇത്തവണത്തെ ഭാരത രത്ന തന്നെ ഇയാള്‍ക്ക് നല്‍കാമെന്ന് തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. കുറച്ച് കാലമായി ഭാരത രത്ന നല്‍കാന്‍ ഇന്ത്യാ മഹാരാജ്യത്ത് ആളെ കിട്ടാനില്ലായിരുന്നു. കമ്മിറ്റിക്കാര്‍ കട്ടന്‍ ചായ ഒരു പാട് കുടിച്ചു പിരിഞ്ഞിട്ടും ഇന്ത്യന്‍ രത്നമായി തിളങ്ങാന്‍ ആളില്ലാതായപ്പോള്‍, നമ്മുടെ വാജ്പേയി സാഹിബിന്‌ കൊടുത്താലോ എന്ന് കരുതിയിരുന്നതായിരുന്നു. അദ്ദേഹം ഇന്ത്യയെ മൊത്തത്തില്‍ തിളക്കി പണി നഷ്ടപ്പെട്ട ആളാണെന്ന പരിഗണനയും ഉണ്ടായിരുന്നു.
ഇത്തവണ അത്തരം കണ്‍ഫ്യൂഷനുകള്‍ ഒന്നും ഉണ്ടായില്ല. ഐക്യകണ്ഠേന ആയിരുന്നു തീരുമാനം. തരൂര്‍ സാറ് ആയതു കോണ്ട് മന്മോഹന്‍ സാറിനും സമാധാനം ഉണ്ട്. യജമാനന്‍ കണ്ണുരുട്ടില്ലാല്ലോ...
അനുമോദനങ്ങള്‍ മിസ്റ്ററ് തരൂര്‍, അനുമോദനങ്ങള്‍ മിസ്റ്റര്‍ ബരാക്ക് ഒബാമ.

9 comments:

nalini said...

ഹ ഹ കൊള്ളാം
എഴുതുക ഇനിയും ആശംസകൾ !!

VEERU said...

കെടുക്കട്ടെന്നേയ് സസിക്കും ഒരവാർഡ് !!
ആശംസകൾ !!

Joker said...

ഇപ്പോഴും അണ്ണന്‍ തീര്‍ത്തിട്ടും തീരാത്ത ഒരു ആഗ്രഹമുണ്ട്. അത് ഐക്യ രാഷ്ട്ര സഭയൈല്‍ സ്ഥിരാംഗത്വം എന്നുള്ളതാണ്. അതിന് വേണ്ടി ഒരു പാട് ഇപ്പോഴും ഈ ഗാന്ധിയന്‍ കഷ്ടപ്പെടുന്നുണ്ട്. എന്റെ അഭിപ്രായത്തില്‍ ഒരു തികഞ്ഞ ഗാന്ധിയായ ഈ ഐക്യ രാഷ്ട്ര സഭാ പ്രതിനിധിക്ക് ചുരുങ്ങിയ പക്ഷം നല്ലത് ഏതെങ്കിലും ഗാന്ധിയന്‍ പുരസ്കാരമാണ്. ഗാന്ധിജയന്തി ദിനത്തില്‍ അവധി പാടില്ലെന്ന് അഭിപ്രായം പറയുന്ന ഈ ഗാന്ധിയന്റെ നടപടികളും വര്‍ത്തമാനങ്ങളും കൊണ്ടുനടക്കാന്‍ ഇവിടെ ഉളുപ്പില്ലാത്ത കൂട്ടികൊടുപ്പ് മാധ്യമങ്ങള്‍ ഉണ്ടല്ലോ , ആ ധൈര്യമാണ് ഈ ശശി രാജാവിന്. ഇപ്പോള്‍ ഗള്‍ഫുനാടുകളില്‍ പുലയാട്ടിന് ഇറാങ്ങിയിരിക്കുന്ന ഇയാള്‍ക്ക് പ്രവാസികളുടെ മറ്റ് പ്രശ്നങ്ങളില്‍ ഒന്നും അല്ല താല്പര്യം. ഐക്യ രാഷ്ട്ര സഭയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കാന്‍ വോട്ട് പിടുത്തം ആണ് ലക്ഷ്യം. മാന്ദ്യത്തിന്റെ ഫലമായി ജോലി നഷ്ടപ്പെടുന്നവര്‍ക്ക് യാതൊരു വിധ പദ്ദതികളും ഇല്ല എന്നും ഈ മന്ത്രി പുംഗവന്‍ തട്ടി വിടുന്നുണ്ട്.മറ്റു രാജ്യങ്ങളില്‍ ശീതളിമയില്‍ മന്ത്രി തല സംഭാഷണങ്ങള്‍ നടാത്തി ഷോപ്പിംഗ് നടത്തി നാടു പിടിക്കുന്ന ഇത്തരം രാജാക്കന്മാര്‍ എത്രയുണ്ടായിട്ടും പ്രവാസികള്‍ക്കോ നമുക്കോ ഒരു ഗുണവുമില്ല.

നാക്കിനെല്ലില്ലാത്ത ഇവറ്റകളെയൊക്കെ ഇരുത്തേണ്ടിടത്ത് ഇരുത്താന്‍ നമുക്ക് അറിയാതെ പോയി.

Areekkodan | അരീക്കോടന്‍ said...

നോബലും ബുക്കറും മാന്‍ ബുക്കറും ഓസ്കാറും എല്ലാം അടുത്ത വര്‍ഷം കേരളത്തിലേക്ക്!!!!

കല്‍ക്കി said...

കൊള്ളാം...
ഹ..ഹ...ഹ...
ബൂലോകത്തെ തരൂര്‍ പ്രേമികള്‍ കൊട്ടേഷന്‍ തരാതെ നോക്കിക്കൊള്ളുക...

ബിനോയ്//HariNav said...

:))

മാഹിര്‍ , ചേന്ദമംഗല്ലൂര്‍ said...

ഇങ്ങനെയൊക്കെ ആണെഗിലും ശശിയും ഒരു കാര്യം പറഞ്ഞു ഗാന്ധി ജയന്തിക്കു ഒഴിവു വേണ്ട എന്ന്. എകനോമി ക്ലാസ്സില്‍ യാത്ര ചെയ്തപ്പോള്‍ കിട്ടിയ വെളിപാട്‌.

കുമാരന്‍ | kumaran said...

:)

Shukoor Cheruvadi said...

very Good Shahir,
Keep it up