Thursday, July 17, 2008

അങ്ങനെ പാഠപുസ്തകം തിരുത്താമെന്നായി

അങ്ങനെ പാഠപുസ്തകം തിരുത്താമെന്നായി. വിദഗ്ദ സമിതിയുടെ (പാഠ്യപദ്ധതി തയ്യാറാക്കിയവരൊക്കെതന്നെയാണ്‌ കമ്മിറ്റിയിലും ഉള്ളത്‌) ശുപാര്‍ശകള്‍ സര്‍കാര്‍ അംഗീകരിക്കുമെന്നണ്‌ കരുതപ്പെടുന്നത്‌. നമ്മുടെ 'ബേബി' സാര്‍ പക്ഷെ ഇങ്ങനെ ഒരു ശുപാര്‍ശ വിദഗ്ദ സമിതി നല്‍കിയതായി അറിഞ്ഞിട്ടില്ല. 'ബേബിയല്ലെ' , ഇത്തിരി വൈകും കാര്യങ്ങള്‍ ഓടി കിട്ടാന്‍.
സാധാരണ കുട്ടികളെ നോക്കാന്‍ വീട്ടില്‍ ആരെങ്കിലും മുതിര്‍ന്നവരായി ഉണ്ടാകും. നമ്മുടെ സര്‍കാരില്‍ 'ബേബിയെ' നോക്കാന്‍ ആരുമുണ്ടായിരുന്നില്ല. സംസ്കാരഭ്യാസവുമായി നടക്കുന്ന നമ്മുടെ സുധാകരന്‍ , 'ബേബിക്കൊരു' കിഴുക്കു കൊടുത്തത്‌ മാത്രമാണ്‌ ഒരപവാദം.
ഏതായാലും പാഠപുസ്തകത്തിലെ മാറ്റങ്ങള്‍ ഇതൊക്കെയായിരിക്കും.

.ഏഴാംക്ലാസ്‌ സാമൂഹ്യപാഠത്തിലെ വിവാദമായ 'മതമില്ലാത്ത ജീവന്‍' എന്ന് പാഠം 'മതസ്വാതന്ത്ര്യം' എന്ന ശീര്‍ഷകത്തോടെ പരിഷ്കരിക്കും
. മതനിഷേധമാണ്‌ ഈ പാഠത്തിലൂടെ കുട്ടികള്‍ക്ക്‌ പകര്‍ന്നുകിട്ടുകയെന്ന വ്യാഖ്യാനം ഒഴിവാക്കി പകരം മതസ്വാതന്ത്ര്യവും മതസൗഹാര്‍ദ്ദവുമാണ്‌ ഇന്ത്യയുടെ അടിസ്ഥാനം എന്ന്‌ പാഠത്തിലൂടെ മനസ്സിലാക്കും.
. ഏത്‌ മതത്തില്‍ വിശ്വസിച്ചാലും മതസൗഹാര്‍ദ്ദമാണ്‌ വേണ്ടതെന്ന സന്ദേശം സംഭാഷണങ്ങളിലൂടെ ഓര്‍മ്മപ്പെടുത്തും.
.
നെഹ്റുവിന്റെ മതസൗഹാര്‍ത്തത്തെക്കുറിച്ചുള്ള മറ്റൊരു കുറിപ്പ്‌ ഉള്‍പ്പെടുത്തും.
. ജീവന്റെ പേരിനും മാറ്റമുണ്ടാകും. ജീവന്‍ എന്നതിന്‌ ഒരാളുടെ പേരിനപ്പുറം മനുഷ്യജീവന്‍ എന്ന ധ്വനികൂടിയുള്ളതിനാലാണ്‌ പേര്‌ മാറ്റുക

പ്രശ്നം പുസ്തകത്തില്‍ മാത്രമായിരുന്നില്ലല്ലോ. അധ്യാപക ബോധന സഹായി ആയിരുന്നല്ലോ യഥാര്‍ത്തവില്ലന്‍. കുട്ടികള്‍ എന്തു മനസ്സിലാക്കണം എന്നത്‌ അതിനകത്താണുള്ളത്‌. ആത്‌ കൂടി തിരുത്തുമോ അവോ ?..

3 comments:

Anil cheleri kumaran said...

ഇവരൊക്കെ ഈ നാടു കുട്ടിച്ചോറാക്കിയല്ലോ.
എല്ലാരും മക്കളെ ഇംഗ്ലിഷ് മീഡിയത്തില്‍ ചേര്‍ക്കും ഉടനെതന്നെ. വെറെന്താ ചെയ്യുക..

HAMID said...

പാഠപുസ്തകങ്ങളല്ലേ തിരുത്താന്‍ പറ്റൂ.. പിന്നെ ഇതൊക്കെയല്ലേ ഒരഞ്ചുവര്‍ഷംകൊണ്ട് ഒരു സംസ്ഥാന സര്‍ക്കാരിനെകൊണ്ടു പറ്റൂ...! അല്ലാതെ ചൈനയുമായി ഒരു ആണവ കരാറൊന്നും ഒപ്പിടാന്‍ കഴിയൂലല്ലോ..

Unknown said...

കൊള്ളാമെല്ലോ ഷാഹിറെ ബ്ലൊഗും പോസ്റ്റിങും..
ഞാനിവിടെ കുറെ തിരക്കിലായിരുന്നു.
സി.എം.ആറിനു ഞാനൊന്നു കരുതിയുരുന്നു. അതു കാക്ക കൊത്തി പോയി. ഇന്നലെ ബന്ന വന്നു കൊണ്ടു പോയി. ശനിയാഴ്ച് സംഗമം ഉണ്ടു.
മറ്റൊന്നു എഴുതാം.